ഐപിഎൽ 2026 സീസണിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്സ് (CSK) കളത്തിലിറങ്ങുന്നത്. 2023-ൽ അവസാനമായി ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് കഴിഞ്ഞ രണ്ട് സീസണുകൾ അത്ര ശുഭകരമായിരുന്നില്ല.
പ്ലേ ഓഫിൽ പോലും കടക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ ചെന്നൈ, 2025 സീസണിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഈ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ചെന്നൈയെ ഇത്തവണ ഒരു പ്രധാന പ്രശ്നം വല്ലാതെ അലട്ടുന്നുണ്ട്.
ടീമിലെ ഇടങ്കയ്യൻ ബാറ്റർമാരുടെ അഭാവമാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.ഒരു കാലത്ത് സുരേഷ് റെയ്നയെപ്പോലെയുള്ള ഇതിഹാസ ഇടങ്കയ്യൻ ബാറ്റർമാർ നയിച്ചിരുന്ന ചെന്നൈ ബാറ്റിംഗ് നിരയിൽ ഇന്ന് അത്തരമൊരു പ്രോപ്പർ ടോപ്പ് ഓർഡർ ബാറ്ററുടെ കുറവ് പ്രകടമാണ് (CSK Left Handed Batting Concerns IPL 2026).
RELATED READS: ആർസിബിയ്ക്ക് വമ്പൻ തിരിച്ചടി; ലങ്കൻ പേസർ നുവാൻ തുഷാര ഈ സീസണിൽ കളിക്കില്ല
ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?
സിഎസ്കെ നേരിടുന്ന ഇടംകൈയൻ പ്രതിസന്ധി

നിലവിലെ സ്ക്വാഡിൽ ശിവം ദുബെ മാത്രമാണ് വിശ്വസിക്കാവുന്ന ഏക ഇടങ്കയ്യൻ ബാറ്റർ. എന്നാൽ മധ്യനിരയിൽ ആഞ്ഞടിക്കാൻ കെൽപ്പുള്ള ദുബെയെ സുരേഷ് റെയ്നയെപ്പോലെ ടോപ്പ് ഓർഡറിൽ കൃത്യമായി പ്ലേസ് ചെയ്യാൻ സാധിക്കുമോ എന്നത് സംശയമാണ്.
സ്പിന്നർമാരെ നേരിടുന്നതിൽ ദുബെ അസാമാന്യ മികവ് പുലർത്തുന്നുണ്ടെങ്കിലും ടീമിന് ആവശ്യമായ ബാലൻസ് നൽകാൻ കൂടുതൽ ഇടങ്കയ്യൻ ബാറ്റർമാർ അത്യാവശ്യമാണ്.
ചെന്നൈ സ്ക്വാഡ് പരിശോധിച്ചാൽ ആകെ മൂന്ന് ഇടങ്കയ്യൻ താരങ്ങളെയാണ് കാണാൻ സാധിക്കുന്നത്. ശിവം ദുബെയെ കൂടാതെ യുവതാരം പ്രശാന്ത് വീർ ആണ് മറ്റൊരു ഓപ്ഷൻ.
എന്നാൽ പ്രശാന്ത് ഒരു പക്കാ ബാറ്റർ എന്നതിലുപരി ഒരു ഓൾറൗണ്ടറായാണ് അറിയപ്പെടുന്നത്. വിൻഡീസ് താരം അകീൽ ഹൊസൈൻ ആണ് മൂന്നാമത്തെ ഇടങ്കയ്യൻ.
ബൗളർ എന്ന നിലയിൽ നിന്ന് മികച്ചൊരു ഓൾറൗണ്ടറായി താരം വളർന്നെങ്കിലും ചെന്നൈയുടെ ആദ്യ ഇലവനിൽ അകീൽ സ്ഥാനം പിടിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. വിദേശ താരങ്ങളുടെ ക്വാട്ടയിൽ മറ്റ് മുൻനിര താരങ്ങൾ ഉള്ളതിനാൽ അകീലിന് അവസരം ലഭിക്കണമെങ്കിൽ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും.
ചുരുക്കത്തിൽ, പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പുള്ള ഇടങ്കയ്യൻ ബാറ്റർമാരായി ശിവം ദുബെയും പ്രശാന്ത് വീറും മാത്രമാണ് നിലവിലുള്ളത്.
ഒരു ടീമിനെ സംബന്ധിച്ച് വലങ്കയ്യൻ-ഇടങ്കയ്യൻ കോമ്പിനേഷൻ ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണ്ണായകമാണ്.
പ്രത്യേകിച്ച് മധ്യ ഓവറുകളിൽ സ്പിന്നർമാർ പന്തെറിയുമ്പോൾ ഇടങ്കയ്യൻ ബാറ്റർമാരുടെ അഭാവം സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയായേക്കാം.
വലങ്കയ്യൻ ബാറ്റർമാർ മാത്രമുള്ള ബാറ്റിംഗ് നിരയെ എളുപ്പത്തിൽ പിടിച്ചുകെട്ടാൻ എതിർ ടീമുകൾക്ക് സാധിക്കുമെന്നത് ചെന്നൈയുടെ കിരീട മോഹങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നു.
ഇത്തവണത്തെ ലേലത്തിന് ശേഷമുള്ള ഈ വിടവ് റുതുരാജ് ഗെയ്ക്വാദും സംഘവും എങ്ങനെ മറികടക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ALSO READ: 2029 വരെ ഐപിഎൽ കളിക്കാനാവില്ല; സൂപ്പർ താരത്തിന് മുട്ടൻ പണി കിട്ടി
English Summary: Chennai Super Kings aim for their sixth title in IPL 2026, but the lack of left-handed batters remains a concern. With only Shivam Dube and Prashant Veer as certain lefties in the XI, experts believe this imbalance could affect their performance in the upcoming season.
CONTENT: CSK Left Handed Batting Concerns IPL 2026
