ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സീസണിൽ ആരാധകർക്ക് ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു (Genius Sports ISL Commercial Partner).
\നിലവിൽ കൊമേഴ്ഷ്യൽ പാർട്ണർമാരില്ലാതെ എഐഎഫ്എഫ് (AIFF) നേരിട്ട് നടത്തുന്ന ഐഎസ്എൽ സീസണിൽ ക്ലബ്ബുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്പോർട്സ് ഡാറ്റ ആൻഡ് ടെക്നോളജി കമ്പനിയായ ‘ജീനിയസ് സ്പോർട്സ്’ (Genius Sports) രംഗത്തെത്തിയിരിക്കുകയാണ്.
ഐഎസ്എല്ലിന്റെ ഔദ്യോഗിക കൊമേഴ്ഷ്യൽ പാർട്ണറാവാൻ ഇവർ സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് പുറത്തുവരുന്ന സൂചനകൾ.നേരത്തെ എഫ്എസ്ഡിഎൽ (FSDL) കൊമേഴ്ഷ്യൽ പാർട്ണറായിരുന്ന കാലയളവിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് വലിയ സാമ്പത്തിക ഭദ്രതയുണ്ടായിരുന്നു.
ക്ലബ്ബുകൾ നേരിട്ട് ലാഭമുണ്ടാക്കിയില്ലെങ്കിൽ പോലും കൃത്യമായ വരുമാന വിഹിതം ലഭിച്ചിരുന്നതിനാൽ മികച്ച വിദേശ താരങ്ങളെ ടീമിലെത്തിക്കാനും ദീർഘകാല പ്ലാനുകൾ നടപ്പിലാക്കാനും അവർക്ക് സാധിച്ചിരുന്നു.
എന്നാൽ ഇത്തവണ എഐഎഫ്എഫ് നേരിട്ട് ലീഗ് ഏറ്റെടുത്തതോടെ സ്ഥിതി മാറി. മികച്ചൊരു കൊമേഴ്ഷ്യൽ പാർട്ണർ ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള പ്രമുഖ ക്ലബ്ബുകളെ വലിയ രീതിയിൽ ബാധിച്ചു.
വിദേശ താരങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതും അഡ്രിയാൻ ലൂണയെപ്പോലുള്ള സൂപ്പർ താരങ്ങളെ ലോണിൽ അയക്കേണ്ടി വന്നതും ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
സീസണിലെ മോശം പ്രകടനത്തിന് ബ്ലാസ്റ്റേഴ്‌സ് നിരത്തുന്ന കാരണങ്ങളും ഇതാണ്. എന്നാൽ ജീനിയസ് സ്പോർട്സ് ഐഎസ്എല്ലിന്റെ കൊമേഷ്യൽ പാട്നർ ആയി എത്തിയാൽ ഈ പരാതികക്കും പരിഹാരമാകും.
RELATED READS: നാണക്കേടിന്റെ റെക്കോർഡുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനും ഡെൽഹിക്കും പിറകിലായി കൊമ്പന്മാർ
ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?
ആരാണ് ജീനിയസ് സ്പോർട്സ്?

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL), അമേരിക്കയിലെ എൻഎഫ്എൽ (NFL), എൻസിഎഎ (NCAA) തുടങ്ങിയ വമ്പൻ ടൂർണമെന്റുകളുടെ ഔദ്യോഗിക ഡാറ്റാ പാർട്ണറാണ് ജീനിയസ് സ്പോർട്സ്.
ഡാറ്റാ ശേഖരണത്തിലും അവ വിശകലനം ചെയ്ത് ആഗോള വിപണിയിൽ എത്തിക്കുന്നതിലും ഇവർക്കുള്ള വൈദഗ്ധ്യം ഐഎസ്എല്ലിന്റെ ഡിജിറ്റൽ വളർച്ചയ്ക്കും വരുമാന വർദ്ധനവിനും വലിയ സഹായമാകും.
മത്സരങ്ങളിലെ ഓരോ നീക്കങ്ങളും മൈക്രോസെക്കൻഡുകൾക്കുള്ളിൽ രേഖപ്പെടുത്തുന്ന ഇവരുടെ സാങ്കേതികവിദ്യ ലോകോത്തരമാണ്.മാത്രമല്ല, കായിക മത്സരങ്ങളിലെ അഴിമതിയും വാതുവെയ്പ്പും നിരീക്ഷിക്കാനുള്ള അത്യാധുനിക ‘ഇന്റഗ്രിറ്റി സർവീസസ്’ സംവിധാനങ്ങളും ഇവർക്കുണ്ട്. ഇത് ഐഎസ്എല്ലിന്റെ സുതാര്യത വർദ്ധിപ്പിക്കാൻ സഹായിക്കും.
ഗ്ലോബൽ സ്പോർട്സ് ബുക്കുകൾക്ക് ലൈവ് ഡാറ്റയും ഓഡ്‌സും നൽകുന്നതിലൂടെ ലീഗിന്റെ ഡാറ്റാ അവകാശങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയ്ക്ക് വിൽക്കാൻ ഇവർക്ക് സാധിക്കും.
ഇത് ഐഎസ്എല്ലിലേക്കും അതുവഴി ക്ലബ്ബുകളിലേക്കും വലിയ തോതിലുള്ള മൂലധനം എത്തുന്നതിന് കാരണമാകും.ആരാധകർക്ക് മത്സരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സുകൾ (Stats) കൂടുതൽ ആകർഷകമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കാനും മികച്ച പരസ്യദാതാക്കളെ ലീഗിലേക്ക് എത്തിക്കാനും ജീനിയസ് സ്പോർട്സിന് കഴിയും.
പ്രീമിയർ ലീഗ് പോലുള്ള മുൻനിര ലീഗുകളുമായി സഹകരിക്കുന്ന ഒരു ആഗോള കമ്പനി കൊമേഴ്ഷ്യൽ പാർട്ണറായി വരുന്നത് ഐഎസ്എല്ലിന്റെ അന്താരാഷ്ട്ര സ്വീകാര്യത വർദ്ധിപ്പിക്കും.
ഈ നീക്കം യാഥാർത്ഥ്യമായാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് വരും സീസണുകളിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പഴയ കരുത്തോടെ വിദേശ താരങ്ങളെ നിരത്തി പോരാടാനും സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ALSO READ: ബ്ലാസ്റ്റേഴ്സിന് പിന്നാലെ മറ്റൊരു ക്ലബ്ബിലും പരിശീലക മാറ്റം
English Summary: The lack of a commercial partner has caused financial instability for ISL clubs this season. However, reports suggest that London-based Genius Sports is set to become the official commercial partner. This move is expected to boost revenue and digital growth, revitalizing clubs like Kerala Blasters.
CONTENT: Genius Sports ISL Commercial Partner
