FIFA World CupFootballSports

ഫിഫ ലോകകപ്പിൽ കളിയ്ക്കാൻ ഇന്ത്യയ്ക്ക് സുവർണാവസരം: ഫിഫയുടെ അനുകൂല വിധിക്ക് കാത്തിരുന്ന് ആരാധകർ

ലോകഫുട്ബാളിൽ വൻ വിപ്ലവങ്ങൾക്ക് കാരണമായേക്കാവുന്ന പുതിയ നീക്കത്തിന് ഫിഫതുടക്കം കുറിക്കുന്നതായി റിപ്പോർട്ടുകൾ. 2030 ൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം 66 ആയി ഉയർത്തുന്നത് ഇപ്പോൾ ഫിഫ ഗൗരവമായി ചർച്ച ചെയ്യുകയാണ്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയൊരു വിപ്ലവകരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകാൻ പോകുന്നത്.

ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ മുതലാണ് ചരിത്രത്തിലാദ്യമായി പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്താൻ അധികൃതർ തീരുമാനിച്ചത്.

ഇത് വരെ ഇത് 32 ആയിരുന്നു. എന്നാൽ 2030 ൽ നടക്കുന്ന ലോകകപ്പിൽ ടീമുകളുടെ എണ്ണം വീണ്ടും വർദ്ധിപ്പിക്കണം എന്ന പുതിയൊരു ആവശ്യം ഉയർന്നുവന്നിരിക്കുന്നത്.

2030 ലെ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 66 ആയി ഉയർത്തണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ട് വെച്ചിരിക്കുന്നത് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ (CONMEBOL) ആണ്.

ഫെഡറേഷന്റെ ഈ ആവശ്യം ഫിഫ തങ്ങളുടെ ഔദ്യോഗിക ചർച്ചകളിലേക്ക് വഴിമാറ്റിയിട്ടുണ്ടെന്ന് പ്രമുഖ അന്താരാഷ്ട്ര കായിക മാധ്യമമായ ഡയറിയോ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

ഫിഫ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ അത് ഫുട്ബോളിന്റെ ജനപ്രീതി ആഗോളതലത്തിൽ ഇനിയും വർദ്ധിപ്പിക്കാൻ സഹായിക്കും എന്നതിൽ സംശയമില്ല.

ALSO READ: റയൽ മാഡ്രിഡ് അക്കാദമി താരം ഇന്ത്യൻ ജേഴ്സിയിലേക്ക്? വഴിതുറന്ന് ഖാലിദ് ജമീൽ, ഇനി തകർക്കും

ഇന്ത്യൻ ഫുട്ബോളിന് പുതിയ വെളിച്ചം

Indian Football
Indian Football

ലോകകപ്പിൽ ടീമുകളുടെ എണ്ണം 66 ലേക്ക് ഉയർത്താൻ തയ്യാറാകുകയാണെങ്കിൽ അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കായിരിക്കും ഏറ്റവും വലിയ രീതിയിൽ ഗുണകരമായി മാറാൻ പോകുന്നത്. ഇന്ത്യൻ ഫുട്ബോൾ (Indian Football) ചരിത്രത്തിൽ ഇതുവരെ ഒരു തവണ പോലും ലോകകപ്പ് കളിക്കാൻ നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടില്ല. യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ കാലിടറി വീഴുന്നതാണ് ഇന്ത്യൻ ഫുട്ബോൾ ടീം നേരിടുന്ന പ്രധാന പോരായ്മ. എന്നാൽ ലോകകപ്പ് ടീമുകളുടെ എണ്ണം 66 ആയി ഉയർത്തുന്നത് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ സ്വപ്നങ്ങൾക്ക് ഒരു പുതിയ വെളിച്ചവും വലിയ പ്രതീക്ഷയുമാണ് ഇപ്പോൾ സമ്മാനിക്കുന്നത്.

ടീമുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടാകും എന്ന് ഉറപ്പാണ്. ഇത് യോഗ്യതാ റൗണ്ടിൽ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.

ഫിഫയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടായാൽ അത് നമ്മുടെ രാജ്യത്തെ ഫുട്ബോളിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ആരാധകരും വലിയ പ്രതീക്ഷയോടെയാണ് വരും ദിവസങ്ങളിലെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി ഇപ്പോൾ കാത്തിരിക്കുന്നത്.

ALSO READ: ആഷ്‌ലി ബ്ലാസ്റ്റേഴ്‌സ് വിടുന്നു? ആരാധകരെ നിരാശരാക്കുന്ന സൂചനകൾ

English Summary : FIFA is considering expanding the 2030 World Cup to 66 teams following a proposal from South American federations. This massive expansion could historical turning point for Indian Football, significantly increasing the chances for World Cup qualification.