FIFA World CupFootballSports

ഫുട്ബാളിൽ 8 പുതിയ നിയമങ്ങൾ: ഈ ലോകകപ്പ് മുതൽ പ്രാബല്യത്തിൽ

വരാനിരിക്കുന്ന ലോകകപ്പ് മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസർ പിയർല്യൂജി കൊളിന അറിയിച്ചു.

ഫുട്ബോൾ മൈതാനത്തെ അനാവശ്യ തർക്കങ്ങൾക്കും സമയം പാഴാക്കലുകൾക്കും കടിഞ്ഞാണിടാൻ ഒരുങ്ങി ഫിഫ.

കളിയുടെ വേഗതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഫുട്ബോളിന്റെ നിയമനിർമാതാക്കളായ ഇന്റർനാഷനൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) തയ്യാറെടുക്കുന്നു (New FIFA Football Rules).

വരാനിരിക്കുന്ന ലോകകപ്പ് മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസർ പിയർല്യൂജി കൊളിന അറിയിച്ചു.

കളിക്കളത്തിലെ പുതിയ അച്ചടക്ക നിയമങ്ങൾ

താരങ്ങളുടെ പെരുമാറ്റത്തിലും കളിയുടെ നടത്തിപ്പിലും വലിയ മാറ്റങ്ങളാണ് ഫിഫ കൊണ്ടുവരുന്നത്. ഇതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്

New FIFA Football Rules
New FIFA Football Rules
  • വാ പൊത്തി സംസാരം: എതിർ ടീം താരങ്ങളോട് സംസാരിക്കുമ്പോൾ കൈയോ ജഴ്സിയോ ഉപയോഗിച്ച് വായ് മൂടിയാൽ ഉടൻ റെഡ് കാർഡ് ലഭിക്കും. അതേസമയം, സാധാരണ സൗഹൃദ സംഭാഷണങ്ങൾക്ക് ഈ നിയമം ബാധകമല്ല.
  • മൈതാനം വിടൽ: റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് മൈതാനം വിടുന്ന താരങ്ങൾക്കും, അതിന് പ്രേരിപ്പിക്കുന്ന ടീം ഒഫിഷ്യലുകൾക്കും റെഡ് കാർഡ് നൽകും.
  • സമയം പാഴാക്കൽ: ത്രോ-ഇന്നുകൾക്കും ഗോൾകിക്കുകൾക്കും കർശന സമയപരിധി ഏർപ്പെടുത്തി. ത്രോ-ഇന്നുകൾ 5 സെക്കൻഡിനുള്ളിൽ എടുത്തില്ലെങ്കിൽ അവസരം എതിർ ടീമിന് ലഭിക്കും. ഗോൾകിക്കുകൾ 5 സെക്കൻഡിനുള്ളിൽ എടുത്തില്ലെങ്കിൽ എതിർ ടീമിന് കോർണർ കിക്കും അനുവദിക്കും.
  • സബ്സ്റ്റിറ്റ്യൂഷൻ: പകരക്കാരൻ ഇറങ്ങാൻ ബോർഡ് കാണിച്ചാൽ 10 സെക്കൻഡിനുള്ളിൽ താരം മൈതാനം വിടണം. അല്ലെങ്കിൽ, പുതുതായി ഇറങ്ങേണ്ട താരത്തെ ഒരു മിനിറ്റ് കാത്തുനിർത്തിയ ശേഷം മാത്രമേ മൈതാനത്തിറങ്ങാൻ അനുവദിക്കൂ.

ചികിത്സയ്ക്കും ബ്രേക്കുകൾക്കും പ്രത്യേക നിബന്ധനകൾ

New FIFA Football Rules
New FIFA Football Rules

മത്സരത്തിനിടയിലെ ഇടവേളകളും പരുക്കേൽക്കുന്ന സാഹചര്യങ്ങളും കൂടുതൽ വ്യക്തതയോടെ കൈകാര്യം ചെയ്യാനാണ് ഫിഫയുടെ തീരുമാനം.

ഫിസിയോയുടെ സഹായം തേടുന്ന കളിക്കാരൻ ഒരു മിനിറ്റ് മൈതാനത്തിന് പുറത്ത് നിന്ന ശേഷമേ വീണ്ടും കളത്തിൽ പ്രവേശിക്കാവൂ.

ഗോൾകീപ്പർ ചികിത്സ തേടുമ്പോൾ ടീമുകൾക്ക് പുറത്തിറങ്ങി പരിശീലകരുമായി സംസാരിക്കാൻ അനുവാദമില്ല.

കൂടാതെ, ഓരോ പകുതിയിലും 3 മിനിറ്റ് വീതം ‘ഡ്രിങ്ക് ബ്രേക്ക്’ അനുവദിച്ചിട്ടുണ്ട്. 22-ാം മിനിറ്റിലാണ് ബ്രേക്കെങ്കിലും, നേരത്തെ പരുക്കുകളുണ്ടായാൽ റഫറിക്ക് അനുസൃതമായി സമയം ക്രമീകരിക്കാം.

വിഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടലുകൾ

New FIFA Football Rules
New FIFA Football Rules

വിഡിയോ റഫറി (VAR) സംവിധാനത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്നുണ്ട്.

രണ്ടാം മഞ്ഞക്കാർഡ് പരിശോധിക്കുക, തെറ്റായ താരത്തിന് കാർഡ് നൽകിയാൽ തിരുത്തുക, തെറ്റായി വിധിച്ച കോർണർ കിക്കുകൾ പരിശോധിക്കുക, കളി പുനരാരംഭിക്കും മുൻപ് സംഭവിക്കുന്ന ഫൗളുകളിൽ ഇടപെടുക എന്നിവ ഇനി വിഡിയോ റഫറിയുടെ പരിധിയിൽ വരും.

കൂടുതൽ സുതാര്യവും അച്ചടക്കമുള്ളതുമായ മത്സരങ്ങൾ ഉറപ്പാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഫിഫയുടെ കണക്കുകൂട്ടൽ.

ALSO READ: അവ്യക്തത: ഐഎസ്എൽ വിടാനൊരുങ്ങി സൂപ്പർ സ്‌ട്രൈക്കർ

ഇന്ത്യയിൽ പുതിയ സ്പോർട്സ് ചാനൽ വരുന്നു: ലോകകപ്പടക്കം ഇനി കളി മാറും!

Summary: FIFA and IFAB are introducing significant rule changes to enhance discipline and flow in football matches, set to be implemented from the upcoming World Cup. These regulations address issues like time-wasting, referee protests, and unprofessional conduct, including strict penalties for covering mouths during disputes, leaving the pitch, and delaying restarts. Additionally, the role of VAR is expanded to ensure greater accuracy in referee decisions.