തിങ്കളാഴ്ച ന്യൂഡൽഹിയിൽ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത യോഗത്തിൽ, അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതിനുള്ള ക്ലബ്ബ് നേതൃത്വത്തിലുള്ള മാതൃക ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചിരിക്കുകയാണ്.
നാല് വർഷത്തേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഓരോ ക്ലബ്ബും ഓരോ സീസണിലും 1.1 കോടി രൂപ നൽകും. 14 ടീമുകളും പങ്കെടുക്കുകയാണെങ്കിൽ AIFFന് 15.4 കോടി രൂപ ലഭിക്കും. റഫറിയിംഗ്, ഉത്തേജക വിരുദ്ധ പിന്തുണ എന്നിവയുൾപ്പെടെ, ഫെഡറേഷൻ അതിന്റെ ഭരണസമിതി എന്ന നിലയിൽ നിർവഹിക്കേണ്ട നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാൻ ഇത് ഉപയോഗിക്കാം.
പങ്കെടുക്കുന്ന ക്ലബ്ബുകളിൽ നിന്ന് 20 കോടി രൂപയിൽ കൂടുതൽ സ്വീകരിക്കാൻ എഐഎഫ്എഫ് ആഗ്രഹിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കായിക മന്ത്രാലയത്തിന്റെ പിന്തുണയും ഉടമകളുടെ നിലപാടും മൂലം ക്ലബ്ബുകൾക്ക് 1.1 കോടി ഇളവ് നൽകുകയായിരുന്നു.
ജാംഷഡ്പൂർ എഫ്സി ഒഴികെയുള്ള എല്ലാ ക്ലബ്ബുകളും കായിക മന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തു. പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ഡയമണ്ട് ഹാർബറും പങ്കെടുത്തു.
കൊൽക്കത്ത ആസ്ഥാനമായുള്ള ക്ലബ് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും സാമ്പത്തികത്തിന്റെയും പേരിൽ അന്വേഷണം നേരിടുന്നുത് കൊണ്ട് തന്നെ അവരുടെ പങ്കാളിത്തം സംബന്ധിച്ച് സ്ഥിരീകരണമില്ല. ഇന്ത്യൻ ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായ ടീമിനെതിരെ നടപടി സ്വീകരിച്ചാൽ, ലീഗ് 13 ടീമുകളുമായി മുന്നോട്ട് പോകും.
ഇന്ത്യൻ സൂപ്പർ ലീഗ് പട്ടികയിൽ ഏറ്റവും താഴെയെത്തിയ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് (എംഎസ്സി) തരംതാഴ്ത്തപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസൺ നിശ്ചയിച്ച സമയത്ത് തുടങ്ങുമെന്നും കായിക മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതായത് സ്പെതംബർ 1 മുതൽ തന്നെ ഐഎസ്എൽ ആരംഭിക്കും.
