2026/27 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിടവാങ്ങലുകൾ തുടരുകയാണ്. ഇപ്പോളിത കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്ന യുവ മുന്നേറ്റ താരം ടൈസൺ സിംഗ് ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.
ഡ്യുറൻഡ് കപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന അസം ആസ്ഥാനമാക്കിയുള്ള കർബി ആംഗ്ലോങ് മോർണിംഗ് സ്റ്റാർ എഫ്‌സി ക്ലബ്ബിലേക്കാണ് താരം കൂടുമാറിയിരിക്കുന്നത്. കർബി ആംഗ്ലോങ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ സീസണിന്റെ ഇടവേളയിൽ മുന്നേറ്റ നിരയിൽ പ്രതിസന്ധി നേരിടേണ്ടി വന്ന നിമിഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടൈസൺ സിംഗിനെ മോഹൻ ബഗാന്റെ റിസേർവ് ടീമിൽ നിന്നും സ്വന്തമാക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനായി താരത്തിന് ഒറ്റൊരു മത്സരത്തിൽ മാത്രമേ കളിക്കാൻ സാധിച്ചിട്ടുള്ളു.
മണിപ്പൂരുകാരനായ ടൈസൺ സിംഗ് ഇന്ത്യൻ അണ്ടർ 20 ടീമിന് വേണ്ടി മുമ്പ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്. റിലയൻസ് ഫൗണ്ടേഷൻ ഫുട്ബോള്‍ ലീഗ്, ഐ ലീഗ് തുടങ്ങിയ പ്രമുഖ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമുണ്ട് ടൈസൺ സിംഗിന്. 21-കാരനായ ടൈസൺ സിങ് വിങ്ങുകളിലൂടെ കുതിക്കാനും അക്രമണനിരക്കൊപ്പം മധ്യനിരയിലും ഒരുപോലെ സംഭാവനകൾ നൽകാനും കരുത്തുള്ള താരമാണ്.
മുഹമ്മദ് സഹീഫ്, നിഹാൽ സുധീഷ്, സച്ചിന് സുരേഷ്, ഡാനിഷ് ഫാറൂഖ് താരങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് വിടുന്ന അഞ്ചാം ഇന്ത്യൻ താരമാണ് ടൈസൺ. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ നിക്ഷേപക്കരുമായി അവസാന ഘട്ട ചർച്ചകളിലാണ്. ഈയൊരു ചർച്ച വിജയക്കരമായി അവസാനിക്കുകയാണേൽ കൂടുതൽ താരങ്ങൾ ഇനി ബ്ലാസ്റ്റേഴ്‌സ് വിടില്ല. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് പകരക്കാർക്കായി സജീവമായി ട്രാൻസ്ഫർ വിൻഡോയിലേക്ക് ഇറങ്ങുന്നതുമാണ്.
Summary:- Tyson Singh has left Kerala Blasters and joined Karbi Anglong Morning Star FC ahead of the 2026/27 season. The 21-year-old winger made only one appearance for the Blasters and becomes the fifth Indian player to leave the club this transfer window.
