കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള അഞ്ച് വർഷത്തെ നീണ്ട ബന്ധം അവസാനിപ്പിച്ച സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയിരിക്കുകയാണ്.
ALSO READ:
- ഒടുവിലവൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നു: ആരാധകർക്ക് ആശ്വാസം മാത്രം…
- ബ്ലാസ്റ്റേഴ്സിൽ നാടകീയ നീക്കം: 2 വർഷത്തെ കരാർ ബാക്കി നിൽക്കെ രാജി
- ബ്ലാസ്റ്റേഴ്സിനെ വിറ്റഴിക്കാക്കാൻ മാഗ്നം: ഇടനിലക്കാരൻ അഭിക് ചാറ്റർജി
ചാമ്പ്യൻസ് ലീഗ് കളിച്ച സ്വന്തം നാട്ടിലെ ക്ലബ്ബിലേക്ക് മടങ്ങുന്നു

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.
അഞ്ച് വർഷം ബ്ലാസ്റ്റേഴ്‌സിനൊപ്പം വിജയകരമായ യാത്ര പൂർത്തിയാക്കിയ അദ്ദേഹം തന്റെ ജന്മദേശമായ ലിത്വാനിയയിലെ പ്രമുഖ ക്ലബായ എഫ്കെ സുദുവയിലാണ് (FK Suduva) ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത്.
2020ൽ ഇതേ സുദുവ ക്ലബ്ബിൽ നിന്നുമാണ് കരോലിസ് ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടറായി ഇന്ത്യയിലേക്ക് എത്തിയത്.
നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിനേക്കാൾ മികച്ച ട്രാക്ക് റെക്കോർഡുള്ള സുദുവ
കേരള ബ്ലാസ്റ്റേഴ്‌സുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ച ട്രാക്ക് റെക്കോർഡും വലിയ പാരമ്പര്യവുമുള്ള ക്ലബാണ് ലിത്വാനിയൻ വമ്പന്മാരായ എഫ്കെ സുദുവ.
ലിത്വാനിയൻ ടോപ്പ് ഡിവിഷൻ ലീഗിൽ സ്ഥിരമായി ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാറുള്ള ഇവർ യൂറോപ്യൻ ഫുട്ബോളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കരോലിസ് മുൻപ് ക്ലബ്ബിനൊപ്പമുണ്ടായിരുന്ന 2018-19 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ യോഗ്യതാ മത്സരങ്ങൾ കളിച്ച ചരിത്രം സുദുവയ്ക്കുണ്ട്. അതിന് തൊട്ടുമുമ്പത്തെ 2017-18 സീസണിൽ അവർ യൂറോപ്പ ലീഗിലും പയറ്റിത്തെളിഞ്ഞിരുന്നു.
നിലവിൽ ലിത്വാനിയൻ ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന സുദുവ വരാനിരിക്കുന്ന യുവേഫ കോൺഫറൻസ് ലീഗ് യോഗ്യതാ റൗണ്ടിന്റെ പരിധിയിലാണ് ഉള്ളത്.
വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇത്തവണ ലീഗ് കിരീടം നേടാനായാൽ അവർക്ക് വീണ്ടും യൂറോപ്പിലെ രാജാക്കന്മാരുടെ പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ യോഗ്യതാ റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
English Summary: Following his decision to step down from Indian football, sporting director Karolis Skinkys rejoins FK Suduva in Lithuania. Having previously managed the side during their UEFA Champions League qualifiers, his highly anticipated return to his home country marks an exciting new chapter for both the director and the European club.
