Brazil Football TeamFIFA World CupFootballSports

ബ്രസീലിനെ ചൊറിഞ്ഞ ജാപ്പനീസ് താരത്തെ പൊരിച്ചടുക്കി മാത്യൂസ് കുൻഹ ( വീഡിയോ കാണാം)

നെയ്മർ വയസ്സൻ താരമാണെന്നും ഷിയോഗൈ മത്സരത്തിന് മുമ്പ് ഒരു ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ലോകകപ്പ് റൗണ്ട് 32 പോരാട്ടത്തിൽ ഏഷ്യൻ വമ്പന്മാരായ ജപ്പാനെ തകർത്ത് ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ആവേശകരമായ മത്സരത്തിന് ശേഷം ബ്രസീലിയൻ സ്‌ട്രൈക്കർ മാത്യൂസ് കുൻഹ ജാപ്പനീസ് താരം കെൻ്റോ ഷിയോഗൈയെ ലക്ഷ്യം വെച്ച് നടത്തിയ ആംഗ്യവും അതിന് പിന്നിലെ പ്രതികാരത്തിന്റെ കഥയുമറിയാം..

ALSO READ:

കുൻഹയുടെ അഞ്ച് വിരൽ ആംഗ്യവും പിന്നിലെ കഥയും

ലോകകപ്പിൽ ജപ്പാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബ്രസീലിയൻ സ്ട്രൈക്കർ മാത്യൂസ് കുൻഹ നടത്തിയ ആഹ്ലാദപ്രകടനം ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ജപ്പാൻ താരം കെന്റോ ഷിയോഗൈയെ നോക്കി ഞങ്ങൾക്ക് അഞ്ച് ലോകകപ്പ് കിരീടങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന തരത്തിൽ അഞ്ച് വിരലുകൾ ഉയർത്തിക്കാട്ടിയായിരുന്നു കുൻഹയുടെ ആംഗ്യം. എന്നാൽ ഈ പെട്ടെന്നുള്ള ദേഷ്യത്തിന് പിന്നിൽ മത്സരത്തിന് മുൻപ് നടന്ന ചില സംഭവങ്ങളുണ്ടായിരുന്നു.

വീഡിയോ കാണാൻ ലിങ്ക് ക്ലിക് ചെയ്യുക

https://twitter.com/midiasfutebr/status/2071672507380183214/video/1

മത്സരത്തിന് മുൻപ് ജപ്പാൻ താരം കൊളുത്തിയ തീപ്പൊരി

മത്സരത്തിന് മുന്നോടിയായി ജപ്പാൻ ഫോർവേഡ് കെന്റോ ഷിയോഗൈ നടത്തിയ ചില വിവാദ പരാമർശങ്ങളാണ് ബ്രസീൽ താരങ്ങളെ ചൊടിപ്പിച്ചത്.

ബ്രസീലും നെയ്മറും പഴയതുപോലെ ശക്തരല്ലെന്നും ഫ്രാൻസും അർജന്റീനയും മാത്രമാണ് ഇപ്പോൾ കരുത്തരായ ടീമുകളെന്നും ഷിയോഗൈ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നെയ്മറിന്റെ പഴയ സ്വാധീനം ഇപ്പോൾ ഇല്ലെന്നും ഷിയോഗൈ പരിഹസിച്ചിരുന്നു.

നെയ്മർ വയസ്സൻ താരമാണെന്നും ഷിയോഗൈ മത്സരത്തിന് മുമ്പ് ഒരു ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് ഷിയോഗൈയെ ലക്ഷ്യം വെച്ച് കുൻഹ ഇത്തരത്തിലൊരു ആംഗ്യം കാണിക്കാൻ കാരണം.

കളിക്കളത്തിലെ മാന്യത കൈവിടാതെ ബ്രസീലിയൻ താരം

തങ്ങളെ പരിഹസിച്ച ഷിയോഗൈക്ക് കുൻഹ അഞ്ച് വിരലുകൾ കാട്ടി മറുപടി നൽകിയെങ്കിലും മറ്റ് ജാപ്പനീസ് താരങ്ങളോട് കുൻഹ അതീവ ബഹുമാനത്തോടെയാണ് പെരുമാറിയത്. മത്സരം അവസാനിച്ചതിന് പിന്നാലെ തോൽവിയിൽ സങ്കടപ്പെട്ടിരുന്ന മറ്റ് ജപ്പാൻ കളിക്കാരെ കുൻഹ അടുത്തുചെന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Brazil vs Japan World Cup 2026

ആദ്യ പകുതിയിൽ ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ

കളിക്കളത്തിലേക്ക് വരികയാണെങ്കിൽ, ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഏഷ്യൻ കരുത്തരായ ജപ്പാനെ 2-1 ന് മറികടന്ന് ബ്രസീൽ പ്രീ ക്വാർട്ടർ ടിക്കറ്റെടുത്തത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീലിനെ ഞെട്ടിക്കാൻ ജപ്പാന് സാധിച്ചിരുന്നു.

കളിയുടെ ആധിപത്യം ബ്രസീലിനായിരുന്നെങ്കിലും 29-ാം മിനിറ്റിൽ കെയ്ഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം വലകുലുക്കിയത്.

കാസമിറോയെ കാഴ്ചക്കാരനാക്കി ബോക്സിന് പുറത്തുനിന്ന് സാനോ തൊടുത്ത വെടിയുണ്ട പോലുള്ള ഷോട്ട് സ്റ്റേഡിയത്തെ നിശ്ചലമാക്കി ഗോൾവര കടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ കളി മാറി; കാസമിറോയും മാർട്ടിനെല്ലിയും രക്ഷകരായി

എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ കളി തിരിച്ചുപിടിച്ചു. 56-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹായസ് ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി കാസമിറോ ബ്രസീലിന് സമനില സമ്മാനിച്ചു.

സമനില വീണതോടെ കളി പൂർണ്ണമായും കാനറികളുടെ നിയന്ത്രണത്തിലായി.

ഒടുവിൽ ഇഞ്ചുറി ടൈമിൽ ബ്രൂണോ ഗ്യുമിറെസിന്റെ അസിസ്റ്റിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ വിന്നിങ് ഗോൾ ബ്രസീലിന് 2-1 ന്റെ ആവേശകരമായ വിജയം ഉറപ്പാക്കുകയായിരുന്നു.

English Summary: Brazil advanced to the Round of 16 after a dramatic 2-1 victory in the Brazil vs Japan World Cup 2026 clash. Following the late win, Brazil’s Matheus Cunha mocked Japan’s Kento Shiogai by flashing five fingers, responding to Shiogai’s pre-match comments dismissing Brazil’s football powerhouse status.