FootballSports

കല്യാണം എന്ത് കൊണ്ട് ഇത്ര വൈകി?: ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിന് നൽകുന്ന മറുപടി ഇതാണ്

പ്രണയിച്ച് 10 വർഷം കഴിഞ്ഞിട്ട് ഇതെന്താണ് റോണോ ഇപ്പോൾ മാത്രം കല്യാണം കഴിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. അതിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് അവരുടെ ജീവിതം.

നമ്മുടെ നാട്ടിൽ സാധാരണയായി കല്യാണം കഴിഞ്ഞ്, അതിനുശേഷമാണ് കുട്ടികളും കുടുംബജീവിതവുമൊക്കെ വരുന്നത്. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ കഥ കുറച്ച് വേറെയാണ്.

പ്രണയം, കുട്ടികൾ, ഒന്നിച്ചുള്ള കുടുംബജീവിതം എല്ലാം തകർപ്പനായി മുന്നോട്ടുപോയ ശേഷമാണ് ഇന്ന് ഇരുവരുടെയും കല്യാണം നടന്നത്(Ronaldo Georgina marriage).

പ്രണയിച്ച് 10 വർഷം കഴിഞ്ഞിട്ട് ഇതെന്താണ് റോണോ ഇപ്പോൾ മാത്രം കല്യാണം കഴിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. അതിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് അവരുടെ ജീവിതം.

Ronaldo Georgina marriage

റൊണാൾഡോയുടെയും ജോർജിന റോഡ്രിഗസിന്റെയും ഈ 10 വർഷത്തെ ഡേറ്റിംഗും അതിനുശേഷമുള്ള വിവാഹവും ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠമാണ്.

പ്രണയിച്ചാൽ ഉടൻ തന്നെ കല്യാണം കഴിക്കണം എന്ന സമൂഹത്തിന്റെ പഴഞ്ചൻ ചിന്തകളെയാണ് ഇരുവരും കാറ്റിൽ പറത്തിയത്. തിടുക്കപ്പെട്ട് ഒരു കല്യാണം കഴിക്കുന്നതിനേക്കാൾ പ്രധാനം, പരസ്പരം മനസ്സിലാക്കി ഒന്നിച്ച് നിൽക്കുന്നതാണെന്ന് ഇവർ സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുന്നു.

10 വർഷം ഒന്നിച്ച് ജീവിച്ചു, അഞ്ച് മക്കളെ സ്നേഹത്തോടെ വളർത്തി, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും പരസ്പരം തണലായി മാറി. 2022-ൽ തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട ആ വലിയ വേദനപോലും ഒന്നിച്ച് കൈകോർത്താണ് ഇരുവരും അതിജീവിച്ചത്. അതുകൊണ്ടുതന്നെ ഈ വിവാഹം അവർക്ക് വെറുമൊരു ചടങ്ങല്ല, മറിച്ച് പത്ത് വർഷം കൊണ്ട് തുന്നിച്ചേർത്ത ആഴമുള്ള സ്നേഹത്തിന്റെ വൻ ആഘോഷമാണ്.

സ്നേഹത്തിനും വിവാഹത്തിനും പ്രത്യേക സമയപരിധിയോ പ്രായമോ ഒന്നുമില്ലെന്ന് ചുരുക്കം. ഒന്നിച്ച് ജീവിച്ച്, പരസ്പരം നന്നായി അറിഞ്ഞ്, ജീവിതത്തിലെ എല്ലാ അനുഭവങ്ങൾക്കും ശേഷം “എനിക്ക് നീ തന്നെയാണ് എല്ലാം” എന്ന് ഉറപ്പിച്ചു പറയുന്നതിലാണ് യഥാർത്ഥ സ്നേഹമെന്ന് റോണോ കാണിച്ച് തരുന്നു.

റോണോ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിൽ പലരും പര്സപരം നന്നായി മനസിൽകിയതിന് ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത്.

ALSO READ:

English Summary: The Ronaldo Georgina marriage redefines modern romance after ten years together. Raising five children and weathering life’s major challenges first, the couple proved that strong commitment matters more than rushing to the altar, inspiring fans around the globe.