ഇന്റർ കാശിക്കെതിരെ അവരുടെ ഹോമിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ച് സീസൺ ആരംഭിച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ്.
ഒക്ടോബർ 18 ന് നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹട്ടിയിലാണ് മത്സരം. ഇന്റർ കാശിയുമായി താരതമ്യം ചെയ്യുമ്പോൾ കടുത്ത എതിരാളികളാണ് നോർത്ത് ഈസ്റ്റ്.
ഐഎസ്എൽ സീസണിന് മുമ്പേ ഡ്യൂറണ്ട് കപ്പ്, ഐഎഫ്എ ഷീൽഡ് എന്നിവ കളിച്ച അവർക്ക് ആവശ്യത്തിലേറെ മത്സരപരിചയമുണ്ട്. ഒപ്പം സീസണിലെ ആദ്യ മത്സരത്തിൽ അവർ വീഴ്ത്തിയത് കരുത്തരായ മോഹൻ ബഗാനെയാണ്.
അതിനാൽ അവരെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാശിക്കെതിരെ കളിച്ച മത്സരം മാത്രം മതിയാവില്ല. അതിനാൽ നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സ് 2 താരങ്ങളെ പ്രധാനമായും ആദ്യ ഇലവനിൽ ഇറക്കേണ്ടതുണ്ട്.
നോർത്ത് ഈസ്റ്റിനെതിരെ ആരൊക്കെ വേണം?

നായകൻ അഡ്രിയാൻ ലൂണയുടെ തിരിച്ച് വരവ് തന്നെയാണ് നോർത്ത് ഈസ്റ്റിനെതിരെ പ്രധാനമായും പ്രതീക്ഷിക്കപ്പെടുന്നത്. കാശിക്കെതിരെയുള്ള മത്സരത്തിൽ മധ്യനിരയിൽ നിന്നും ക്രിയാത്മകമായ നീക്കങ്ങൾ നന്നേ കുറവായിരുന്നു. അതിനാൽ നായകൻ ലൂണ നോർത്ത് ഈസ്റ്റിനെതിരെ ആദ്യ ഇലവനിൽ എത്തിയാൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയ്ക്ക് വകയുള്ളു.
കാലിലെ ചെറിയ പരിക്ക് മൂലമാണ് (കുമിള) ലൂണ ആദ്യ മത്സരത്തിൽ കളിക്കാതിരുന്നത്. അതത്ര ഗുരുതരമായ പരിക്കല്ല. അതിനാൽ ആ പരിക്ക് മാറി ലൂണ നോർത്ത് ഈസ്റ്റിനെതിരെ ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
നോർത്ത് ഈസ്റ്റിനെതിരെ ആദ്യ ഇലവനിൽ ഉറപ്പായും സ്ഥാനം പിടിക്കേണ്ട മറ്റൊരു താരമാണ് ഗുനിയൻ സ്ട്രൈക്കർ മോമൊ യാൻസനെ.
ആദ്യ മത്സരത്തിൽ ശ്രീക്കുട്ടനാണ് ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഫോർവെർഡായി കളിച്ചത്.
എന്നാൽ ആ മത്സരത്തിൽ ശ്രീക്കുട്ടന് ഒന്നും ചെയ്യാനുമായില്ല.
അതിനാൽ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോൾ മുന്നേറ്റത്തിൽ ഒരു ക്ലിനിക്കൽ ഫിനിഷർ നിർബന്ധമാണ്. അതിന് മോമൊ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാവണം.ആദ്യ മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ആയി മോമൊ ഇറങ്ങിയിരുന്നു.
നിലവിൽ താരത്തിന് മാച്ച് ഫിറ്റ്നസുണ്ട്. ഇനി ആഷ്ലിയുടെ കളി ശൈലി കൂടി വശമാക്കിയാൽ മോമൊ നോർത്ത് ഈസ്റ്റിനെതിരെയുള്ള ആദ്യ ഇലവനിൽ ഉണ്ടാവും.
അതേ സമയം മത്സരം ഒക്ടോബർ 18 ന് രാത്രി 7:30 നാണ്. യൂട്യൂബിൽ മത്സരം സൗജന്യമായി കാണാം.
സോണി സ്പോർട്സിന് ബ്രോഡ്കാസ്റ്റിംഗ് അനുമതി ലഭിച്ചാൽ മത്സരം സോണിയിലൂടെ ടിവിയിലും കാണാം..
ALSO READ:
- പ്രകടനം മെച്ചപ്പെടുത്തും, ആശങ്ക വേണ്ട: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആത്മവിശ്വാസവുമായി പുതിയ വിദേശ താരം
- അവസാനം കളിച്ചത് ബ്ലാസ്റ്റേഴ്സിൽ, 2 വർഷമായി വേറെ ക്ലബ്ബുകളില്ല, 23 ആം വയസ്സിൽ വിദേശ താരം ഇപ്പോഴും ‘ഫ്രീ ഏജന്റ്’
- ആർക്കും വേണ്ട: 28- ആം വയസ്സിൽ മുൻ ബ്ലാസ്റ്റേഴ്സ് താരത്തെ കൈയ്യൊഴിഞ്ഞ് ക്ലബ്ബുകൾ, വല്ലാത്തൊരു അവസ്ഥ
- ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് വട്ടം വെയ്ക്കാൻ പുതിയൊരു എതിരാളി: പഴയ പ്രതാപം വീണ്ടെടുത്ത് തുടങ്ങി ‘ റെഡ് മെഷിൻ’
English Summary: Kerala Blasters Lineup will likely feature Adrian Luna and Momo Yansane for the crucial October 18 clash against a strong NorthEast United side to strengthen their tactics.
