FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് വട്ടം വെയ്ക്കാൻ പുതിയൊരു എതിരാളി: പഴയ പ്രതാപം വീണ്ടെടുത്ത് തുടങ്ങി ‘ റെഡ് മെഷിൻ’

ഐഎസ്എല്ലിൽ മികച്ച ഫാൻ പവറുള്ള ടീമുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. വേണമെങ്കിൽ ഏഷ്യയിലെ തന്നെ മികച്ച ഫാൻ പവറുള്ള ചില ടീമുകളിൽ ഒന്നായും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിശേഷിപ്പിക്കാം.

ഇന്ത്യയിൽ ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് കടുത്ത വെല്ലുവിളി ഉയർത്തുന്നത് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമാണ്.

ആരാധകരുടെ എണ്ണത്തിൽ ബ്ലാസ്റ്റേഴ്സിനോളം വരില്ലെങ്കിലും മികച്ച പ്രവർത്തനങ്ങളുമായി ബെംഗളൂരു എഫ്സി ആരാധക കൂട്ടായ്മയും ബ്ലാസ്റ്റേഴ്സിന് ചിലപ്പോൾ വെല്ലുവിളി ഉയർത്താറുണ്ട്.

എന്നാലിപ്പോഴിതാ ഫാൻ പവറിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയ വെല്ലുവിളിയായി ഉയർന്നിരിക്കുകയാണ് ഐഎസ്എല്ലിലെ പുതുമുഖങ്ങളായ ചർച്ചിൽ ബ്രദേഴ്സ്.

ഐഎസ്എല്ലിൽ പുതുമുഖങ്ങളാണ് എങ്കിലും ഇന്ത്യൻ ഫുട്ബോളിൽ 38 വർഷത്തെ അനുഭവസമ്പത്തുണ്ട് ചർച്ചിലിന്. അതിനാൽ ആ ഒരു ഫാൻ ബേസ് അവർക്കുണ്ട്.

ഐഎസ്എല്ലിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സും ഇന്റർ കാശിയും തമ്മിലെ മത്സരത്തെക്കാൾ കൂടുതൽ വ്യൂവേഴ്സ് ഉണ്ട് മുംബൈ സിറ്റി എഫ്സിയും ചർച്ചിൽ ബ്രദേഴ്സും തമ്മിലെ മത്സരത്തിന്. മുംബൈ സിറ്റിയ്ക്ക് ആരാധകരുണ്ടെങ്കിലും അതിനേക്കാൾ പതിന്മടങ്ങ് ആരാധകരുണ്ട് ചർച്ചിലിന്. ആ ആരാധക കൂട്ടം തന്നെയാണ് യൂട്യൂബ് വ്യൂവർഷിപ്പിലെ ഉയർച്ചയ്ക്ക് കാരണം.

2024-25 സീസണിലാണ് അവർ അവസാനമായി ഇന്ത്യൻ ഫുട്ബോളിലെ മേജർ ലീഗിൽ കളിക്കുന്നത്. അന്ന് ഐ-ലീഗ് കളിച്ച അവർക്ക് ആരാധകരുടെ എണ്ണത്തിൽ 35% ത്തോളം വർദ്ധനവ് ഉണ്ടായെന്നാണ് കണക്കുകൾ.

2024-25 സീസണിൽ അവർ ഐ-ലീഗ് കളിച്ചപ്പോൾ അവരുടെ ഹോം സ്റ്റേഡിയമായ രായ പഞ്ചായത്ത് ഗ്രൗണ്ടിന്റെ ആകെ കപ്പാസിറ്റി 8,000 ആയിരുന്നു. അന്ന് പോലും അവരുടെ ഏറ്റവും ഉയർന്ന സ്റ്റേഡിയം അറ്റൻഡൻസ് 8,257 ആയിരുന്നു എന്ന കാര്യം കൂടി ഓർക്കണം.

ALSO READ:

സ്റ്റേഡിയം അറ്റൻഡൻസും റെക്കോർഡ് വ്യൂവർഷിപ്പും (Churchill Brothers ISL Fan Power Attendance)

Churchill Brothers ISL Fan Power

ഐഎസ്എൽ 2026-27 സീസണിലെ അവരുടെ ആദ്യ ഹോം മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 6,359 ആളുകളാണ്. ഗോവയിൽ നിന്നുള്ള മറ്റൊരു ഐഎസ്എൽ ക്ലബായ എഫ്സി ഗോവയുടെ ആദ്യ മത്സരം കാണാൻ ഇത്രയും ആളുകൾ ഉണ്ടായില്ല എന്നത് കൂടി ഓർക്കണം.

സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് അല്ലാത്ത ചർച്ചിലിന് തങ്ങളുടെ ലെജസി ഉപയോഗിച്ച് യൂട്യൂബിലും സ്റ്റേഡിയത്തിലും തിളങ്ങാൻ കഴിയുന്നുണ്ട് എങ്കിൽ ഇന്ത്യൻ ഫുട്ബോളിൽ അവർ തങ്ങളുടെ ഫാൻ പവർ വീണ്ടെടുക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.

നാഷണൽ ഫുട്ബോൾ ലീഗിൽ (പഴയ ഇന്ത്യയിലെ ടോപ്പ് ഡിവിഷൻ) 45,000 ആളുകൾ ഒരൊറ്റ മത്സരത്തിനായി ചർച്ചിലിന്റെ മത്സരം കാണാൻ വന്നു എന്നതും അവരുടെ ഫാൻ പവർ വ്യക്തമാക്കുന്നുണ്ട്.

അതായത് അവരിപ്പോൾ ഐഎസ്എല്ലിലൂടെ തങ്ങളുടെ പഴയ ഫാൻ പവർ വീണ്ടെടുക്കുന്നതിന്റെ പാതയിലാണ്.

അതിന്റെ ചെറിയൊരു ഉദാഹരണമാണ് അവരുടെ സീസണിലെ ആദ്യ മത്സരത്തിലെത്തിയ 6,359 ആരാധകരും യൂട്യൂബിലൂടെ കണ്ട റെക്കോർഡ് വ്യൂവർഷിപ്പും.

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ അവരുടെ ഹോം സ്റ്റേഡിയം അറ്റൻഡൻസ് ഇനിയും ഉയരും എന്ന കാര്യത്തിൽ സംശയമില്ല.

ഇന്ത്യയിൽ ഫാൻ പവറുകൾ ഉയർന്ന് വരുന്നത് ഇന്ത്യൻ ഫുട്ബോളിന് ഗുണകരമാണ്.

കൂടാതെ, ഐ-ലീഗ്, ഐഎഫ്എ ഷീൽഡ്, ഡ്യുറാൻഡ് കപ്പ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ കപ്പടിച്ച വലിയ ചരിത്ര പാരമ്പര്യമുള്ള ക്ലബ്ബാണ് ചർച്ചിൽ ബ്രദേഴ്സ് എന്നതും ഈ ശക്തമായ ആരാധക പിന്തുണയ്ക്ക് പ്രധാന കാരണമാണ്.

ALSO READ:

English Summary

Churchill Brothers ISL Fan Power is making a strong impact in the league, rivaling top clubs like Kerala Blasters with impressive YouTube viewership and stadium attendance.