ഐഎസ്എൽ 2026-27 സീസണിലെ ആദ്യ പോരാട്ടത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒക്ടോബർ 11-ന് കളത്തിലിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന മത്സരം ടിവിയിൽ സോണി സ്‌പോർട്സിലൂടെയും ഓൺലൈനിൽ സോണി ലൈവിലൂടെയും തത്സമയം കാണാം. കൂടാതെ, ലോകമെമ്പാടുമുള്ള ആരാധകർക്കായി യൂട്യൂബിലും മത്സരം സൗജന്യമായി തത്സമയ സംപ്രേഷണം ചെയ്യുന്നുണ്ട്.
പുതിയ സീസണിന്റെ ആദ്യ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ, പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പടയോട്ടത്തിൽ ഏറ്റവും നിർണായക പങ്കുവഹിക്കുക ‘ദി ബാൽക്കൺ ബ്രെയിൻ’ എന്നറിയപ്പെടുന്ന മോണ്ടിനെഗ്രോ മിഡ്‌ഫീൽഡർ നെബോയിഷ കൊസോവിച്ചായിരിക്കും.
ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ തന്ത്രങ്ങളിൽ മിഡ്‌ഫീൽഡിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത്. മൈതാന മധ്യത്തിൽ അറ്റാക്കിംഗിനെയും ഡിഫൻസിനെയും ഒരുപോലെ നിയന്ത്രിക്കുന്ന പ്രധാന ചുമതലയായിരിക്കും കൊസോവിച്ചിന് ഉണ്ടായിരിക്കുക.
എതിരാളികളുടെ ബോക്സിലേക്ക് കൃത്യതയുള്ള ത്രൂ ബോളുകൾ എത്തിക്കാനും, കളിയുടെ വേഗത കൂട്ടാനും കുറയ്ക്കാനും കൊസോവിച്ചിന് പ്രത്യേക കഴിവുണ്ട്.
ചുരുക്കത്തിൽ, ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ ആക്രമണ നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഈ മോണ്ടിനെഗ്രൻ തന്ത്രജ്ഞനായിരിക്കും.
ALSO READ:
- മാസങ്ങൾക്ക് മുമ്പ് റൊണാൾഡോയ്ക്കെതിരെ കളിച്ചവൻ ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ
- ഷെയ്ഖ് ഞെട്ടും: കൊച്ചിയിൽ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര വരവേൽപ്പ്
- ലൂണയ്ക്ക് ശേഷം ആര്? ബ്ലാസ്റ്റേഴ്‌സ് ഉത്തരം കണ്ടെത്തുന്നു
കൊസോവിച്ചിന്റെ കളിശൈലിയും മികവും (Nebojsa Kosovic Playing Style at KBFC)

മൈതാനത്തിന്റെ ഏറ്റവും മധ്യത്തിൽ കളി മെനയുന്ന ഒരു പ്ലേമേക്കറായി തിളങ്ങാൻ കൊസോവിച്ചിന് പ്രത്യേക ശേഷിയുണ്ട്. ഏത് കടുപ്പമേറിയ പ്രതിരോധ നിരയെയും തകർത്തുകളയുന്ന പാസുകൾ നൽകാനും, സമ്മർദ്ദ ഘട്ടങ്ങളിൽ പന്ത് നഷ്ടപ്പെടുത്താതെ കൈവശം വയ്ക്കാനും അദ്ദേഹത്തിന് സാധിക്കും.
മോണ്ടിനെഗ്രോ ദേശീയ ടീമിനായും വിവിധ യൂറോപ്യൻ, ഏഷ്യൻ ലീഗുകളിലും കളിച്ച് നേടിയ മികച്ച പരിചയസമ്പത്താണ് കൊസോവിച്ചിന്റെ കരുത്ത്.
ബോൾ കൺട്രോളിലും, അറ്റാക്കിൽ നിന്ന് ഡിഫൻസിലേക്കുള്ള വേഗത്തിലുള്ള മാറ്റത്തിലും കൊസോവിച്ച് പുലർത്തുന്ന മികവ് ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്‌ഫീൽഡിന് വൻ കരുത്താകുമെന്നുറപ്പാണ്.
അതേ സമയം, കഴിഞ്ഞ കുറെ സീസണുകളിലായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ നായകൻ അഡ്രിയാൻ ലൂണയാണ് ഓൾ ഇൻ വൺ.
ലൂണയ്ക്ക് മികച്ച മിഡ്ഫീൽഡ് കോംബോ ഇത് വരെ ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടായിട്ടില്ല. എന്നാൽ കൊസോവിച്ച് മധ്യനിര ഏറ്റെടുക്കുന്നതോടെ ലൂണയ്ക്ക് അറ്റാക്കിങ് തേർഡിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചാൽ മതിയാവും.
ഇതോടെ ലൂണയ്ക്ക് ജോലി ഭാരം കുറയുകയും കൂടുതൽ മികച്ച പ്രകടനം നടത്താനും സാധിക്കും
ALSO READ:
- ട്രെഡിഷണൽ വിങ്ങറല്ല: ആന്ദ്രേ ഗ്രീനിന്റെ പ്ലെയിങ് സ്റ്റൈലും ദൗർബല്യങ്ങളും അറിയാം…
- ‘ഞെട്ടിക്കൽ ബ്ലാസ്റ്റേഴ്‌സ്’: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഹെഡ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ഡഗ് ഔട്ടിൽ
- അറബി വന്നതോടെ സീൻ മാറി: വർഷങ്ങളുടെ പിണക്കം അവസാനിക്കുന്നു: കേരളാ ഫുട്ബോളിന് ഇനി നല്ല കാലം
English Summary: The Nebojsa Kosovic playing style revolves around deep playmaking, exceptional vision, and composure under pressure. As Kerala Blasters prepare for their ISL 2026-27 opener against Inter Kashi, the Montenegrin midfielder is set to dictate KBFC’s tempo from the center of the pitch.
