FootballIndian Super LeagueKBFCSports

എതിർ ഡിഫൻസിന്റെ നെഞ്ച് തകർത്ത പാസുകൾ: ആദ്യ മത്സരത്തിൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ

Kerala Blasters vs Inter Kashi: സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് അറബ് യുഗത്തിന് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. 18 ആം മിനുട്ടിൽ വിബിൻ മോഹനും 94 ആം മിനുട്ടിൽ ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനുമാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്.

ആദ്യ മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ ആരാധകർ അത്ര തൃപ്തരല്ല. കാരണം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് തന്നെയാണ്. എന്നാൽ കേവലം 9 ദിവസത്തെ പ്രീ-സീസൺ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് എന്നതിനാൽ വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടൽ. കൂടാതെ കേവലം രണ്ടേ രണ്ട് പ്രീ- സീസൺ സെക്ഷന് ശേഷമാണ് ഇന്റർ കാശി ആദ്യ മത്സരത്തിന് ഇറങ്ങിയത് ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അനുകൂലമാക്കി.

Kerala Blasters vs Inter Kashi
Nebojša Kosović (Image Credit: Kerala Blasters FC)

ഇനി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രകടനം നോക്കിയാൽ വ്യക്തിപരമായ എനിക്കേറ്റവും പോസിറ്റീവ് ആയ പ്രകടനം മോണ്ടിനേഗ്രെനിയൻ മിഡ്ഫീൽഡർ നെബോയിഷ കൊസോവിച്ചിന്റെ പ്രകടനമാണ്. ഓവറോൾ പ്രകടനത്തിൽ അദ്ദേഹത്തിൻറെ പ്രകടനം മികച്ച് നിൽക്കുന്നില്ല എങ്കിലും ഇന്നലെത്തെ മത്സരത്തിൽ അദ്ദേഹം നൽകിയ ചില പാസുകൾ വരും മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്നതാണ്.

എതിർ ഡിഫൻസിനെ കൃത്യമായി പൊളിച്ച് കൊണ്ട് കൊസോവിച്ച് ഇന്നലെ ചില കിടിലൻ പാസുകൾ മുന്നേറ്റത്തിന് നൽകിയിരുന്നു. എന്നാൽ മുന്നേറ്റത്തിന് ഇത് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം. വളരെ ചെറിയ പ്രീ-സീസണിലും ടീമിലെ ആദ്യ മത്സരത്തിലും മോശം പിച്ചിലും കോസൊവിച്ച് നടത്തിയത് പ്രതീക്ഷ നൽകുന്ന പ്രകടനമാണ്. വരും മത്സരങ്ങളിൽ അദ്ദേഹത്തിൽ നിന്നും മികച്ച പാസുകൾ ലഭിക്കുമെന്ന സൂചന തന്നെയാണ് ആദ്യ മത്സരം തന്നത്.

ALSO READ:

ആന്ദ്രേ ഗ്രീനും ഡിഫൻസും (Kerala Blasters vs Inter Kashi Match Review)

മത്സരത്തിൽ ഗോൾ നേടിയെങ്കിലും ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീനിന്റെ പ്രകടനത്തിൽ ചില ആരാധകർക്ക് അതൃപ്തിയുണ്ട്. ഇന്നലെ മത്സരത്തിൽ പന്ത് പൊസഷനിൽ വെയ്ക്കാൻ അദ്ദേഹം നന്നേ കഷ്ടപെട്ടിരുന്നു.

ആദ്യ മത്സരമായതിനാലും മോശം ഗ്രൗണ്ട് ആയതിനാലും വരും മത്സരങ്ങളിൽ ഗ്രീനിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് കരുതാം.

കൂടാതെ ഇന്നലെ സെൻട്രൽ ഫോർവെർഡിൽ കളിച്ച മലയാളി താരം ശ്രീക്കുട്ടന്റെ പ്രകടനം തീർത്തും നിരാശ നൽകുന്നതാണ്.

മോമൊ യാൻസാനെ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ഫിനിഷിങ്ങിൽ പ്രതിസന്ധി നേടിരുമെന്ന് ഉറപ്പാണ്.

ഡിഫൻസിൽ ഇംഗ്ലീഷ് താരം ജെയിംസ് ബോൾട്ടൺ തന്റെ അനുഭവ സമ്പത്ത് പുറത്തെടുത്ത ഒരു ഡിഫൻസ് നായകനായി ഡിഫൻസിനെ അണിനിരത്തുണ്ടെങ്കിലും ഡിഫൻസ് ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ച് ഇന്നലെ തന്റെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലെ ആദ്യ മത്സരം കളിച്ച സുമിത് ശർമ്മ. മികച്ച ടാലന്റാണ് സുമിത് ശർമ്മ എങ്കിലും പരിചയസമ്പത്ത് താരത്തിൽ നിഴലിക്കുന്നുണ്ട്.

ഒക്ടോബർ 18 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ രാത്രി 7:30 ന് അവരുടെ ഹോം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ALSO READ:

English Summary

Kerala Blasters defeated Inter Kashi 2-0 in their ISL opener, with goals from Vibin Mohanan and Andre Green. Despite the win, coach Ashley Westwood’s squad needs improvement ahead of their next clash against NorthEast United.