സീസണിലെ ആദ്യ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം മൈതാനത്ത് ഇന്ന് (ഒക്ടോബർ 11) വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പോരാട്ടത്തിന് ടീം സജ്ജമാകുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് മറ്റൊരു നിർണ്ണായക വാർത്ത കൂടി പുറത്തുവരുകയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ യുവ മുന്നേറ്റ താരം ലാൽതൻമാവിയ (അമാവിയ) ക്ലബ് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഐഎസ്എല്ലിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ താരം ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് താരത്തെ കുറിച്ചുള്ള സംശയങ്ങൾ ഉയരാൻ കാരണമായത്.
പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്റെ പ്ലാനുകളിൽ ഉൾപ്പെടാത്തതിനെ തുടർന്ന് താരവും ക്ലബും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് താരം ഐ-ലീഗ് ക്ലബായ സംലേശ്വരി എഫ്.സിയുമായി പുതിയ കരാറിൽ ഒപ്പിട്ടു.
2027 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും പുതിയ സീസണിലെ പരിശീലകന്റെ ആസൂത്രണങ്ങളുടെ ഭാഗമായാണ് ഈ വേർപിരിയൽ.
2024-25 സീസണിൽ ഐസ്വാൾ എഫ്.സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ താരം രണ്ട് സീസണുകളിലായി 12 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയിട്ടുണ്ട്. മിക്കപ്പോഴും സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിൽ നിന്നാണ് താരം കളത്തിലിറങ്ങിയിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ അമാവിയയ്ക്ക് സാധിച്ചിരുന്നില്ല.
ഈ സീസണിൽ ആന്ദ്രേ ഗ്രീൻ, മുഹമ്മദ് സനാൻ, റാംഹ്‌ലുൻചുങ്ക തുടങ്ങിയ താരങ്ങൾ അണിനിരന്നതും അമാവിയ ടീം വിടാൻ കാരണമായി.
ALSO READ:
- 41 കോടിയുടെ ഉയർച്ച: അറബിപ്പണത്തിൽ വൻ കുതിപ്പുമായി ബ്ലാസ്റ്റേഴ്സ്
- കാശിക്കെതിരെ 3 താരങ്ങൾ കളിക്കില്ല: സ്ഥിരീകരിച്ച് ആഷ്‌ലി
- ആദ്യ മത്സരത്തിന് മുമ്പേ ബ്ലാസ്റ്റേഴ്സിന് 2 ശുഭവാർത്തകൾ
കേരള ബ്ലാസ്റ്റേഴ്സ് വിട്ട ലാൽതൻമാവിയ (Lalthanmawia Leaves Kerala Blasters)

2027 ജൂൺ വരെ കാലാവധിയുള്ള ദീർഘകാല കരാറിലായിരുന്നു ലാൽതൻമാവിയ ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നത്. ലെഫ്റ്റ് വിങ്ങിൽ തിളങ്ങാൻ ശേഷിയുള്ള താരമായിരുന്നു അദ്ദേഹം. എന്നാൽ പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്റെ ടാക്റ്റിക്കൽ പ്ലാനുകളിൽ ഉൾപ്പെടാത്തതും സ്ക്വാഡിലെ കടുത്ത മത്സരവും കാരണം താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഐ-ലീഗ് ക്ലബായ സംലേശ്വരി എഫ്.സിയിലേക്ക് കൂടുമാറുന്നതിലൂടെ കൂടുതൽ റെഗുലർ ഗെയിം ടൈം നേടാനാണ് താരം ലക്ഷ്യമിടുന്നത്.
അമാവിയയെ കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ കരാറിലുള്ള മറ്റൊരു താരമായ രാകേഷ് മെയ്തേയും ഐഎസ്എല്ലിലിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇടം പിടിച്ചില്ല. 2024 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ രാകേഷിന് ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ മത്സരം പോലും കളിയ്ക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ 2 സീസണുകളിലും താരത്തെ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിലേക്ക് ലോണിൽ അയക്കുകയായിരുന്നു. 2027 വരെ ഈ ലെഫ്റ്റ് ബാക്കിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും താരത്തെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തോ അതോ വീണ്ടും ലോണിൽ അയക്കുമോ എന്ന കാര്യം വ്യക്തമല്ല.
ALSO READ:
- യുവതാരം ബ്ലാസ്റ്റേഴ്സ് വിടുന്നു: സന്തോഷങ്ങൾക്കിടയിൽ ഒരു നിരാശ വാർത്ത
- ആഷ്‌ലിയുടെ ‘ഡബിൾ ഫോർമേഷൻ’ ആദ്യ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ അറിയാം
- ആഷ്‌ലിയുടെ വജ്രായുധം: ഇവൻ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഭരിക്കും
English Summary
Lalthanmawia leaves Kerala Blasters mutually before their ISL opener against Inter Kashi. The left back, who joined from Aizawl FC in 2024, signed for I-League club Sancoale FC after failing to secure a regular spot under coach Ashley Westwood.
