ഐഎസ്എൽ 2026-27 സീസണിനായി പുതിയ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്തുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാർത്ത പുറത്തുവരുകയാണ്. ടീമിലെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ ലെഫ്റ്റ് ബാക്ക് തോക്ചോം മലേംഗംബ സിംഗ്തോ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. കഴിഞ്ഞ മെയ് 31-ന് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ച 18-കാരനായ താരവുമായി പുതിയ കരാറിലെത്താൻ ക്ലബ്ബ് മാനേജ്മെന്റിന് സാധിച്ചിട്ടില്ല.
റിസേർവ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതാണ് താരം ടീം വിടാൻ ആലോചിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് സൂചനകൾ. പുതിയ ഏതെങ്കിലും ക്ലബ്ബിൽ നിന്ന് സീനിയർ ടീമിലേക്ക് നേരിട്ട് അവസരം ലഭിച്ചാൽ അങ്ങോട്ട് മാറാനാണ് സിംഗ്തോ ലക്ഷ്യമിടുന്നത്. നേരത്തെ ബെംഗളൂരു എഫ്സി റിസേർവ് ടീമിനും ഗോകുലം കേരള എഫ്സിക്കുമായി പന്ത് തട്ടിയിട്ടുള്ള ഈ മണിപ്പൂരി താരം ഏത് പ്രതിരോധ നിരയ്ക്കും ഒരു വൻ കരുത്താണ്.
ALSO READ:
- ആഷ്ലിയുടെ ‘ഡബിൾ ഫോർമേഷൻ’ ആദ്യ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ അറിയാം
- ആഷ്ലിയുടെ വജ്രായുധം: ഇവൻ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഭരിക്കും
- ബ്ലാസ്റ്റേഴ്സിലാദ്യമായി ‘ഹാൻഡ് പിക്ക് സ്ട്രാറ്റജി’: ഇത്തവണ കളി മാറും
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി (Malemngamba Singhthoa Kerala Blasters Exit Reasons)

ഇന്ത്യൻ അണ്ടർ-19, അണ്ടർ-20 ദേശീയ ടീമുകൾക്കായി തിളങ്ങിയ സാഫ് കപ്പ് പരിചയസമ്പത്തുള്ള താരം കൂടിയാണ് സിംഗ്തോ. കഴിഞ്ഞ സീസണിലെ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ (RFDL) ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിനായി കളിച്ച 6 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 2 അസിസ്റ്റുകളും താരം നേടിയിരുന്നു. ഡിഫൻഡർ എന്ന നിലയിലും അറ്റാക്കിംഗ് ലെഫ്റ്റ് ബാക്ക് എന്ന നിലയിലും തിളങ്ങാൻ ശേഷിയുള്ള ഇത്തരം ഒരു മികച്ച യൂത്ത് ടാലന്റിനെ നഷ്ടപ്പെടുന്നത് ഭാവിയിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും.
ALSO READ:
- ലൂണയ്ക്ക് ശേഷം ആര്? ബ്ലാസ്റ്റേഴ്സ് ഉത്തരം കണ്ടെത്തുന്നു
- ഷെയ്ഖ് ഞെട്ടും: കൊച്ചിയിൽ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര വരവേൽപ്പ്
- ട്രെഡിഷണൽ വിങ്ങറല്ല: ആന്ദ്രേ ഗ്രീനിന്റെ പ്ലെയിങ് സ്റ്റൈലും ദൗർബല്യങ്ങളും അറിയാം…
English Summary
Young defender Malemngamba Singhthoa is set to leave Kerala Blasters after his contract expired. The 18 year old India U-20 defender is seeking senior team opportunities elsewhere, making the Malemngamba Singhthoa Kerala Blasters departure a notable setback for the club’s youth academy network.
