Kerala Blasters vs Inter Kashi ഐഎസ്എൽ 2026-27 സീസണിലെ തങ്ങളുടെ പോരാട്ടങ്ങൾക്ക് തുടക്കമിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11-ന് ഇറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടം സോണി സ്പോർട്സിലൂടെയും സോണി ലൈവിലൂടെയും തത്സമയം കാണാം. കൂടാതെ, ആഗോളതലത്തിൽ യൂട്യൂബ് വഴിയും മത്സരം സൗജന്യമായി സ്ട്രീം ചെയ്യുന്നുണ്ട്. വിജയത്തോടെ സീസൺ ആരംഭിക്കാൻ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിലേക്ക് കടക്കുമ്പോൾ ചില പ്രധാന ഘടകങ്ങൾ വലിയ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
എതിരാളികളായ ഇന്റർ കാശി നേരിടുന്ന വമ്പൻ പ്രതിസന്ധികളാണ് ബ്ലാസ്റ്റേഴ്സിന് മൈതാനത്ത് കരുത്താവുന്നത്. ഫിഫയുടെ ട്രാൻസ്ഫർ വിലക്ക് നേരിട്ടതിനാൽ ഇന്റർ കാശിക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പുതിയ താരങ്ങളുമായി കരാർ ഒപ്പുവെക്കാനും പ്രാക്ടീസ് ആരംഭിക്കാനും സാധിച്ചത്. കേവലം മൂന്നോ നാലോ ദിവസത്തെ മാത്രം പരിശീലനത്തോടെയാണ് അവർ ആദ്യ മത്സരത്തിന് ഒരുങ്ങുന്നത്. എന്നാൽ മറുവശത്ത് ബ്ലാസ്റ്റേഴ്സിനും ഒരുങ്ങാൻ ലഭിച്ചത് ഒരാഴ്ചത്തെ സമയം മാത്രമാണ് എങ്കിൽ പോലും കഴിഞ്ഞ സീസണിലെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡ് ഇത്തവണയും ടീമിൽ തുടരുന്നതും കഴിഞ്ഞ സീസണിലെ താരങ്ങൾ നിലവിൽ സ്ക്വാഡിനോടൊപ്പം ഉള്ളതും ഇന്റർ കാശിയെക്കാൾ ബ്ലാസ്റ്റേഴ്സിന് കൂടുതൽ മികച്ച ടീം കെട്ടുറപ്പ് നൽകുന്നുണ്ട്.
ALSO READ:
- ആഷ്ലിയുടെ ‘ഡബിൾ ഫോർമേഷൻ’ ആദ്യ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ അറിയാം
- ആഷ്ലിയുടെ വജ്രായുധം: ഇവൻ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഭരിക്കും
- ബ്ലാസ്റ്റേഴ്സിലാദ്യമായി ‘ഹാൻഡ് പിക്ക് സ്ട്രാറ്റജി’: ഇത്തവണ കളി മാറും
ഇന്റർ കാശിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ മേൽക്കൈ (Kerala Blasters vs Inter Kashi Match Advantages)

വിദേശ താരങ്ങളുടെ പൂർണ്ണമായ അഭാവമാണ് ഇന്റർ കാശിയെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന മറ്റൊരു ഘടകം. ട്രാൻസ്ഫർ ബാൻ കാരണം വിദേശ സൈനിംഗുകൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ആഭ്യന്തര താരങ്ങളെ മാത്രം അണിനിരത്തിയാണ് അവർ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്. വരും ദിവസങ്ങളിൽ മാത്രമായിരിക്കും അവർ വിദേശ താരങ്ങളെ ക്ലബ്ബിലെത്തിക്കുക. ഇന്റർ കാശിയുടെ വിദേശ താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ നൽകുന്ന അഡ്വാന്റേജ് ചെറുതൊന്നുമല്ല. അതിനാൽ ആദ്യ മത്സരത്തിൽ ഒരു വിജയത്തോടെ തന്നെ തുടങ്ങാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.
കേരളാ ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ
- ഗോൾ കീപ്പർ: അമരീന്ദർ സിങ്
- പ്രതിരോധം: നവോച്ച സിങ്, ഐബാൻ, ജെയിംസ് ബോൾട്ടൻ/ അല്ലെങ്കിൽ ഫാലോ എൻഡിയായ്. ബികാഷ് യുംനം ( ഇതിൽ ഐബാൻ അറ്റാക്കിങ് സമയത്ത് മിഡ്ഫീൽഡിലും പ്രതിരോധ സമയത്ത് സെന്റർ ബാക്കായും കളിക്കും)
- മധ്യനിര: സനാൻ, കോസോവിച്ച്, ഫ്രഡി/ സാഹിൽ ടാവോറ, കോറു
- മുന്നേറ്റം: അഡ്രിയാൻ ലൂണ, മോമോ യാൻസാനെ ( ലൂണ അറ്റാക്കിങ് പൊസിഷനിൽ കളിക്കുമെങ്കിലും ഫാൾസ് 9 ആയിരിക്കും താരത്തിന്റെ പൊസിഷൻ)
ALSO READ:
- ലൂണയ്ക്ക് ശേഷം ആര്? ബ്ലാസ്റ്റേഴ്സ് ഉത്തരം കണ്ടെത്തുന്നു
- ഷെയ്ഖ് ഞെട്ടും: കൊച്ചിയിൽ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര വരവേൽപ്പ്
- ട്രെഡിഷണൽ വിങ്ങറല്ല: ആന്ദ്രേ ഗ്രീനിന്റെ പ്ലെയിങ് സ്റ്റൈലും ദൗർബല്യങ്ങളും അറിയാം…
English Summary
Kerala Blasters kick off their ISL season against Inter Kashi on October 11. Facing Inter Kashi, who lack foreign players and had limited training due to a FIFA transfer ban, provides Kerala Blasters vs Inter Kashi a distinct tactical advantage for an opening win.
