FootballIndian Super LeagueKBFCSports

പ്രകടനം മെച്ചപ്പെടുത്തും, ആശങ്ക വേണ്ട: ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആത്മവിശ്വാസവുമായി പുതിയ വിദേശ താരം

ഒക്ടോബർ 18-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ അവരുടെ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയെങ്കിലും ആരാധകർക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്. പരിശീലനക്കുറവ് മൂലം മങ്ങിയ പ്രകടനമാണ് ടീം കാഴ്ചവെച്ചത് എന്നത് തന്നെയാണ് ആശങ്കയ്ക്ക് കാരണം.

എന്നാൽ ആശങ്കയ്ക്കിടയിൽ ആരാധകർക്ക് ആത്മവിശ്വാസം നൽകി രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിങ്‌ ആന്ദ്രേ ഗ്രീൻ(Andre Green Kerala Blasters).വരും മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസമാണ് ഗ്രീൻ പങ്ക് വെച്ചത്.

കേവലം 9 ദിവസത്തെ ഞങ്ങൾക്ക് ഉണ്ടായെതെന്നും അതിനാൽ ഞങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും വരും ദിവസങ്ങളിൽ കഠിനാധ്വാനത്തിലൂടെ ഞങ്ങൾ പ്രകടനം മെച്ചപ്പെടുത്തുമെന്നുമാണ് ആന്ദ്രേ ഗ്രീനിന്റെ സന്ദേശം. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകർക്ക് ആത്മവിശ്വാസം നൽകിയത്.

ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചെങ്കിലും ഗ്രീനിന്റെ പ്രകടനത്തിലും അതൃപ്തി ഉയർന്നിരുന്നു. മത്സരത്തിൽ ബോൾ കണ്ട്രോൾ ചെയ്യാൻ ഗ്രീൻ കഷ്ടമെടുന്നതും പ്രെഷർ സിറ്റുവേഷനിൽ പന്ത് നഷ്ടപ്പെടുത്തുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്തായാലും വരും മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് ഗ്രീൻ നൽകുന്ന ഉറപ്പ്.

കടുത്ത വെല്ലുവിളി ഉയർത്തി നോർത്ത് ഈസ്റ്റ്

Andre Green Kerala Blasters

ഒക്ടോബർ 18-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.

ഒക്ടോബർ 18-ന് രാത്രി 7:30-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് ഡ്യൂറൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ ടൂർണമെന്റുകളിലായി ഒമ്പത് മത്സരങ്ങൾ കളിച്ച് ആറിലും വിജയിച്ച മികച്ച മുന്നൊരുക്കത്തോടെയാണ് നോർത്ത് ഈസ്റ്റ് വരുന്നത്.

കൂടാതെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ അട്ടിറിച്ചാണ് അവരുടെ വരവ് എന്നതും ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളിയാണ്.

മത്സരം പതിവുപോലെ യൂട്യൂബിൽ സൗജന്യമായി കാണാൻ സാധിക്കും. കൂടാതെ ബ്രോഡ്കാസ്റ്റിംഗ് പെർമിഷൻ ലഭിക്കുന്ന മുറയ്ക്ക് സോണി സ്പോർട്സിലൂടെയും ടെലിവിഷനിൽ മത്സരം ആസ്വദിക്കാവുന്നതാണ്.

ALSO READ:

English Summary: Andre Green Kerala Blasters fans received a strong message after the player acknowledged their shaky performance against Inter Kashi, promising visible improvement ahead of their tough clash with NorthEast United on October 18.