Indian Super LeagueKBFC

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങൾ അൺഫിറ്റ്; തുറന്നടിച്ച് പറഞ്ഞ് ആഷ്ലി വെസ്റ്റ്വുഡ്

ഒരു പരിശീലകനും പറയാൻ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ഇന്റർ കാശിക്കെതിരായ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡ് വെളിപ്പെടുത്തിയത്. ആഷ്ലിയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ മുഹമ്മദ് സനാനും എബിൻദാസും അൺഫിറ്റാണ്.

മുഹമ്മദ് സനാൻ ഇന്ത്യൻ ടീമിനൊപ്പം എന്താണ് ചെയ്തതെന്ന് അറിയില്ലയെന്നും കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നപ്പോൾ താരം അൺഫിറ്റാണെന്നാണ് പരിശീലകൻ വെളിപ്പെടുത്തിയത്. ഇതുകൊണ്ടുതന്നെയാണ് മുഹമ്മദ് സനാനും എബിൻദാസിനും ഇന്റർ കാശിക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടാൻ കഴിയാഞ്ഞത്.

“രണ്ടാം പകുതിയിൽ 1-0 ന് മുന്നിൽ നിന്നപ്പോൾ എനിക്ക് വേണമെങ്കിൽ കൂടുതൽ ഡിഫൻഡർമാരെ വെച്ച് കളി പൂട്ടിയിടാമായിരുന്നു. പക്ഷേ എനിക്ക് താരങ്ങൾക്ക് മാച്ച് ടൈം നൽകണമായിരുന്നു, അവരെ ഫിറ്റാക്കണമായിരുന്നു. ഇന്ത്യൻ ക്യാമ്പിൽ നിന്നെത്തിയ സനാൻ ഈ ക്ലബ്ബിലെ ഏറ്റവും അൺഫിറ്റായ പ്ലെയറാണ്! നാഷണൽ ടീം ക്യാമ്പിൽ ഇത്രയും നാൾ പരിശീലിച്ചിട്ട് അവൻ അവിടെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, അത്രയും ദയനീയമായ കണ്ടീഷനിലാണ് അവൻ തിരിച്ചെത്തിയത്.“

”അവന് ഇനിയും മിനിറ്റുകൾ വേണം, കഠിനമായി അധ്വാനിക്കണം. അതുപോലെ എബിൻദാസും സ്വാഭാവികമായി അത്ര ഫിറ്റല്ല, പക്ഷേ അവന് നല്ലൊരു മനസ്സുണ്ട്. അതുകൊണ്ട് തന്നെയാണ് കളി കൂടുതൽ ഓപ്പൺ ആകും എന്ന് അറിഞ്ഞിട്ടും അവരെയൊക്കെ ഞാൻ കളത്തിലിറക്കിയത്.” എന്നാണ് അദ്ദേഹം പറഞ്ഞത്. 

പരിശീലകൻ മുഹമ്മദ് സനാൻ അൺഫിറ്റാണ് പറഞ്ഞെങ്കിലും മത്സരത്തിന്റെ അവസാന നിമിഷം ആന്ദ്രേ ഗ്രീൻ നേടിയ ഗോളിന്റെ അസിസ്റ്റ് നൽകിയത് സനാനായിരുന്നു. 

താരങ്ങൾ അൺഫിറ്റാണെന്നറിഞ്ഞിട്ടുപോലും മത്സരത്തിൽ പകരക്കാരനായി കൊണ്ടുവന്നത് മികച്ച പ്ലേ ടൈം നൽകി, താരങ്ങളുടെ ഫോം വീണ്ടെടുക്കാൻ വേണ്ടിയാണ്. എന്തിരുന്നാലും ഇരുതാരങ്ങളും തങ്ങളുടെ ഫോം വീണ്ടെടുത്ത് അടുത്ത മത്സരത്തിൽ ആദ്യ ലെവലിൽ തന്നെ ഇടം നേടുമെന്ന് പ്രതീക്ഷിക്കാം.

Summary:- Ashley Westwood has expressed concerns over the fitness of Kerala Blasters’ Mohammed Sanan and Ebindaas after the win against Inter Kashi. Despite the criticism, Sanan provided the assist for Andre Green’s goal, highlighting his contribution off the bench.