FootballManchester UnitedSportsTransfer News

വാർത്ത തെറ്റി, പോസ്റ്റ് മുക്കി ഫബ്രിസിയോ റൊമാനോ: കൈയ്യോടെ പിടികൂടി ആരാധകർ

ഇംഗ്ലീഷ് മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡിന്റെ കാര്യത്തിലാണ് ഫബ്രിസിയോയ്ക്ക് പിഴച്ചത്.

ഫുട്ബോൾ ലോകത്തെ ട്രാൻസ്ഫർ വാർത്തകളിൽ ആരാധകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രാൻസ്ഫർ വിദഗ്‌ധനായ ഫബ്രിസിയോ റൊമാനോയെയാണ്.

പല ട്രാൻസ്ഫറുകളും ഔദ്യോഗിക നീക്കത്തിന് മുമ്പേ പുറത്ത് വിടാൻ ഫബ്രിസിയോയ്ക്ക് സാധിക്കുന്നതിനാൽ ഫുട്ബോൾ ലോകത്തെ വിശ്വസനീയമായ സോഴ്സുകളിലൊന്നായി അദ്ദേഹത്തെ ആരാധകർ കാണുന്നുണ്ട്. എന്നാലിപ്പോഴിതാ ഫബ്രിസിയോയ്ക്കും അടിതെറ്റിയ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Fabrizio Romano

ഇംഗ്ലീഷ് മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡിന്റെ കാര്യത്തിലാണ് ഫബ്രിസിയോയ്ക്ക് പിഴച്ചത്. വരാനിരിക്കുന്ന സീസണിൽ റാഷ്ഫോർഡ് മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 14 ആം നമ്പർ ജേഴ്‌സിയാനിയുമെന്നായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫബ്രിസിയോ പുറത്ത് വിട്ട അപ്‌ഡേറ്റ്.

എന്നാൽ എസി മിലാനെതിരെയുള്ള പ്രീ-സീസൺ മത്സരത്തിനിറങ്ങിയ റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ ഒൻപതാം നമ്പർ ജേഴ്സിയാണ് ധരിച്ചിരുന്നത്. ഇതോടെയാണ് ഫാബ്രിസിയോ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

2015 ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിൽ എത്തിയ റാഷ്ഫോർഡ് 2025 മുതൽ ലോൺ വ്യവസ്ഥയിലാണ് കളിക്കുന്നത്. 2025 ആസ്റ്റൺ വില്ലയ്ക്കായി ലോണിൽ കളിച്ച താരം കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് കളിച്ചത്.

എന്നാൽ സീസൺ കഴിഞ്ഞതോടെ താരത്തെ ബാഴ്‌സ മടക്കിയയ്ക്കുകയായിരുന്നു.

ഇതോടെ യുണൈറ്റഡിൽ തിരിച്ചെത്തിയ റാഷ്ഫോർഡ് വീണ്ടും യുണൈറ്റഡിന് വേണ്ടി കളിക്കുമെന്നും അവിടെ 14 ആം നമ്പർ ജേഴ്‌സി അണിയുമെന്നുമായിരുന്നു ഫബ്രിസിയോ കരുതിയത്.

എന്നാൽ പ്രീ- സീസണിൽ താരം ഒമ്പതാം നമ്പർ ജേഴ്‌സി അണിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

ഇതോടെ ഫാബ്രിസിയോ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ALSO READ:

Engllish Summary: Fabrizio Romano has deleted his post regarding Marcus Rashford taking the No.14 shirt at Manchester United, raising questions about INEOS’s plans. As the Premier League season approaches, Rashford wore No.9 in pre-season, leaving his future and official squad number at Old Trafford uncertain.