Brazil Football TeamFootballSports

6 വർഷത്തെ പക, കളത്തിൽ വീണ്ടും ഏറ്റുമുട്ടി നെയ്മറും മെൻഡസും: വീഡിയോ കാണാം

ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2020-ൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി- ലിയോൺ മത്സരത്തിനിടെയാണ് ഇതിന്റെ തുടക്കം.

സൂപ്പർ താരം നെയ്മറും ബ്രസീലിയൻ താരം തിയാഗോ മെൻഡസും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം ബ്രസീലിയൻ സീരി എ മത്സരത്തിൽ വാസ്കോ ഡി ഗാമയും സാന്റോസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, കിക്കോഫിന് മുൻപേ കളിക്കാർ പരസ്പരം കൈകൊടുക്കുന്ന സമയത്ത് വാസ്കോ മിഡ്ഫീൽഡർ തിയാഗോ മെൻഡസ് നെയ്മർക്ക് ഹസ്തദാനം നൽകാൻ തയ്യാറാകാതെ ഒഴിഞ്ഞുമാറിയതാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.

Neymar Snubbed: Thiago Mendes Handshake Feud Explained

ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 2020-ൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജി- ലിയോൺ മത്സരത്തിനിടെയാണ് ഇതിന്റെ തുടക്കം. ആ മത്സരത്തിൽ നെയ്മറിനെതിരെ തിയാഗോ നടത്തിയ കടുത്ത ഫൗളിനെ തുടർന്ന് അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചിരുന്നു.

മത്സരശേഷം തിയാഗോ സമൂഹമാധ്യമങ്ങളിലൂടെ നെയ്മറോട് മാപ്പ് ചോദിച്ചിരുന്നെങ്കിലും, ആ ടാക്കിളിൽ നെയ്മറുടെ ഇടത് കണങ്കാലിന് പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം നെയ്മറുടെ പിതാവ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മെൻഡസിന്റെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ ടാക്കിളിനെ വിമർശിച്ച അദ്ദേഹം, ഇത്തരം പരുക്കൻ കളികൾ ഫുട്ബോളിന്റെ അന്തകനാകുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഈ വർഷം ഫെബ്രുവരിയിൽ ബ്രസീലിയൻ ഫുട്ബോളിൽ ഇരുവരും വീണ്ടും നേർക്കുനേർ വന്നപ്പോഴും പഴയ തർക്കങ്ങൾ ആവർത്തിക്കപ്പെടുകയായിരുന്നു.

ഫെബ്രുവരിയിൽ നടന്ന മത്സരത്തിനിടെ നെയ്മറിനെതിരെ തിയാഗോ വീണ്ടും ഫൗൾ ചെയ്തത് വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. അന്ന് തിയാഗോയുടെ ഫൗളിന് പിന്നാലെ നെയ്മർ മൈതാനത്ത് വീഴുകയും ഇരുവർക്കും മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തിരുന്നു.

ഫൗളിന് ശേഷവും കളിക്കളത്തിൽ ഇരുവരും കോർക്കുകയും ചെയ്‌തിരുന്നു.

മത്സരശേഷം ആറ് വർഷം മുൻപ് തനിക്ക് പരിക്കേൽപ്പിച്ച ആ പഴയ സംഭവം നെയ്മർ ഓർത്തെടുക്കുകയും തിയാഗോയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.

അന്ന് ഇഡിയറ്റ് എന്ന പരാമർശവും നെയ്മർ താരത്തിനെതിരെ നടത്തിയിരുന്നു.

അതിന്റെയൊക്കെ ബാക്കിപത്രമാണ് ഇന്നലെ നെയ്മർക്ക് താരം ഹസ്തദാനം ചെയ്യാത്തത്.

ALSO READ:

English Summary: The longstanding feud between Neymar and Thiago Mendes resurfaced during the Vasco da Gama vs Santos match, as Thiago snubbed Neymar during the handshake. The rivalry traces back to a dangerous Ligue 1 tackle in 2020, followed by on-field altercations and heated statements in Brazilian Serie A.