FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ഒരൊറ്റ അവസരം പോലും ലഭിച്ചില്ല: ഒടുവിൽ 42 ആം വയസ്സിൽ പുതിയ പരീക്ഷണത്തിനിറങ്ങി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

2016-ൽ മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി വീണ്ടും ഒരു ഫുട്ബോൾ മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ലാത്ത പേരാണ് മൈക്കൽ ചോപ്ര. മൈതാനത്ത് എതിരാളികളുടെ വലനിറച്ച മികച്ച പ്രകടനത്തിന്റെ പേരിലല്ല, മറിച്ച് കൈയെത്തും ദൂരത്ത് കിട്ടിയ അനേകം അവസരങ്ങൾ കളഞ്ഞുകുളിച്ചതിന്റെ പേരിലാണ് ചോപ്ര ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകളിൽ ഇന്നും തങ്ങിനിൽക്കുന്നത്.

Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കന്നി സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് ഇംഗ്ലീഷ് മുന്നേറ്റനിരക്കാരനായ ചോപ്ര മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയത്.

എന്നാൽ ഉദ്ഘാടന സീസണിൽ തന്നെ താരം കടുത്ത നിരാശ സമ്മാനിച്ചു. എന്നിട്ടും മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് താരത്തിന് ഒരു അവസരം കൂടി നൽകി.

സ്റ്റീവ് കോപ്പലിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് അക്കൊല്ലം ഫൈനൽ വരെ മുന്നേറി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചോപ്രയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.

2016-ൽ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയ ശേഷം അടുത്ത ആറ് വർഷത്തോളം ചോപ്രയ്ക്ക് കളത്തിന് പുറത്ത് തന്നെ തുടരേണ്ടി വന്നു. മാറ്റൊരൊറ്റ ക്ലബ്ബുകളിൽ നിന്നും നല്ല ഓഫറുകൾ വരാതിരുന്നതായിരുന്നു പ്രധാന കാരണം.

ഒടുവിൽ 2022-ൽ ബ്രിട്ടീഷ് ക്ലബ്ബായ വെസ്റ്റ് അലോട്ട്മെന്റ് സെൽറ്റിക് എഫ്‌സി താരത്തെ ടീമിലെത്തിച്ചെങ്കിലും ഒരൊറ്റ മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. ഇതിന് പിന്നാലെ താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ 2026-ൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മൈക്കൽ ചോപ്ര വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുകയാണ്.

വെയിൽസിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ട്രെതോമസ് ബ്ലൂബേർഡ്സ് ആണ് ഈ 42-കാരനെ പുതിയ സീസണിലേക്ക് സ്വന്തമാക്കിയിരിക്കുന്നത്.

തന്റെ പഴയ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചാണ് ചോപ്ര ഇപ്പോൾ പുതിയ ക്ലബ്ബിൽ കരാറൊപ്പിട്ടിരിക്കുന്നത്.

2016-ൽ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയ ശേഷം നീണ്ട പത്ത് വർഷങ്ങൾക്കിപ്പുറമാണ് താരം ആദ്യമായി ഔദ്യോഗികമായി ഒരു മത്സരത്തിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.

ALSO READ:

English Summary: Former Kerala Blasters player Michael Chopra has reversed his retirement at the age of 42. After leaving the ISL side in 2016, Chopra had limited game time before retiring in 2022. He has now officially signed with Welsh second division club Trethomas Bluebirds.