FootballIndian Super LeagueKBFCSports

‘ഞെട്ടിക്കൽ ബ്ലാസ്റ്റേഴ്‌സ്’: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഹെഡ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ഡഗ് ഔട്ടിൽ

Kerala Blasters: ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ നീണ്ടകാലത്തെ പരിശീലന പരിചയസമ്പത്തുള്ള ഹാസ്‌‌നി അൽജോഫ്രിയെ (Hasney Aljofree) ക്ലബ്ബിന്റെ പുതിയ അസിസ്റ്റന്റ് മാനേജറായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു.

മുഖ്യ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിനോടപ്പം ഇനി ഡഗ്ഔട്ടിൽ അൽജോഫ്രിയും ഉണ്ടാകും.

ഇംഗ്ലീഷ് ലീഗ് ഫുട്ബോളിൽ ബോൾട്ടൺ വാണ്ടറേഴ്സ്, അൽദർഷോട്ട് ടൗൺ, ഓൾഡ്ഹാം അത്‌ലറ്റിക് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായി പ്രതിരോധ നിരയിൽ കളിച്ചിട്ടുള്ള മുൻ പ്രൊഫഷണൽ താരം കൂടിയാണ് 48-കാരനായ ഈ ഇംഗ്ലീഷ് പരിശീലകൻ.

Kerala Blasters

2011-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 15 ടീമിന്റെ അസിസ്റ്റന്റ് കോച്ചായാണ് ഹാസ്‌നി അൽജോഫ്രി തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്.

തൊട്ടടുത്ത വർഷം അണ്ടർ 13 ടീമിന്റെ ഹെഡ് കോച്ചായും, തുടർന്ന് 2013 മുതൽ 2015 വരെ അക്കാദമിയുടെ കോച്ച് കോഓർഡിനേറ്ററായും സേവനം അനുഷ്ഠിച്ചു.

2018-19 യുവേഫ യൂത്ത് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 19 ടീമിനെ അവിസ്മരണീയമായ പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു ജയങ്ങളോടെ ഒന്നാമതെത്തിച്ച് നോക്കൗട്ട് റൗണ്ടിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

തുടർന്ന് അണ്ടർ 14, അണ്ടർ 16, അണ്ടർ 17 ടീമുകളുടെ ചുമതലയും 2020 വരെ വിജയകരമായി കൈകാര്യം ചെയ്ത ശേഷമാണ് അദ്ദേഹം ഏഷ്യൻ ഫുട്ബോൾ രംഗത്തേക്ക് ചുവടുവെക്കുന്നത്.

ALSO READ:

English Summary

Ahead of the new ISL season, Kerala Blasters have appointed former Manchester United youth coach Hasney Aljofree as their assistant manager. Aljofree, who spent nearly a decade developing young talent at United and leading their UEFA Youth League campaign, will work alongside head coach Ashley Westwood at Kerala Blasters.