FootballIndian Super LeagueKBFCSportsTransfer News

മധ്യനിരയിലേക്ക് വീണ്ടുമൊരു റിക്രൂട്ട്: യൂറോപ്യൻ താരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ്

KBFC Transfer News: മോണ്ടിനെഗ്രെനിയൻ മധ്യനിര താരം നെബോയ്ഷ കൊസോവിച്ചിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. 31-കാരനായ ഈ താരം മോണ്ടിനെഗ്രോ ദേശീയ ടീമിനായി 34 അന്താരാഷ്ട്ര മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുണ്ട്.

യൂറോപ്യൻ വമ്പൻമാരായ സെർബിയയിലെ പാർട്ടിസാൻ ബെൽഗ്രേഡ്, ബെൽജിയത്തിലെ സ്റ്റാൻഡേർഡ് ലീജ് തുടങ്ങിയ ക്ലബ്ബുകൾക്കായും ചൈനീസ് സൂപ്പർ ലീഗിലും ഏഷ്യൻ ടൂർണമെന്റുകളിലും കളിച്ച് മികച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം എത്തുന്നത്.

KBFC Transfer News

മധ്യനിരയിൽ ഏത് പൊസിഷനിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള കൊസോവിച്ചിന്റെ പ്രധാന കരുത്ത് സെൻട്രൽ മിഡ്ഫീൽഡാണെങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും ഒരുപോലെ ടീമിന് സംഭാവന നൽകാൻ കഴിവുള്ള താരമാണ്.

സെർബിയൻ സൂപ്പർ ലീഗും കസാഖിസ്ഥാൻ പ്രീമിയർ ലീഗും സ്വന്തമാക്കിയ പരിചയസമ്പന്നനായ ഈ താരം വരുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര കൂടുതൽ ശക്തമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ALSO READ:

English Summary

KBFC Transfer News: Kerala Blasters FC are reportedly in talks to sign 31 year old Montenegrin international midfielder Nebojša Kosović. Having represented Montenegro 34 times and played for European clubs like Partizan Belgrade, the versatile central midfielder can effectively operate in attacking and defensive roles, boosting Blasters’ midfield strength.