FootballIndian Super LeagueKBFCSportsTransfer News

ഗോളടിക്കാൻ പുതിയ വിദേശ സ്‌ട്രൈക്കർ, ഒപ്പം പുതിയ സെന്റർ ബാക്കും: ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗുകൾ അന്തിമഘട്ടത്തിലേക്ക്

നിലനിർത്തുന്ന രണ്ടാമത്തെ വിദേശ താരം ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡിഫൻഡർ ഫാലോ എൻഡിയായ്, മിഡ്ഫീൽഡർ കരിം ബെനാരിഫ് എന്നിവരിൽ ഒരാൾക്കാവും ടീമിൽ തുടരാൻ അവസരം ലഭിക്കുക.

KBFC Transfer News: ഐഎസ്എൽ 2026-27 സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്.

വരാനിരിക്കുന്ന സീസണിൽ കരുത്തുറ്റ ടീമിനെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം 5 ഇന്ത്യൻ താരങ്ങളുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. മലയാളി താരം മുഹമ്മദ് സനാൻ, ഗോൾ കീപ്പർ അമരീന്ദർ സിങ്, വിങ്ങർമാരായ മുഹമ്മദ് യാസിർ, റാംഹ്‌ലുൻചുങ്ക, മിഡ്ഫീൽഡർ സാഹിൽ ടാവോറ എന്നിവരാണ് മഞ്ഞപ്പടയുടെ പാളയത്തിലേക്ക് എത്തുന്നത്. ഇവരുടെ കരാർ നടപടികൾ പൂർത്തിയായെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും ക്ലബ്ബ് വൃത്തങ്ങൾ സൂചന നൽകുന്നു.

KBFC Transfer News

ഇന്ത്യൻ താരങ്ങൾക്ക് പുറമേ വിദേശ താരങ്ങളുടെ കാര്യത്തിലും മാനേജ്‌മെന്റ് നിർണായകമായ തീരുമാനങ്ങൾ എടുത്തുകഴിഞ്ഞു. ഇത്തവണ 6 വിദേശ താരങ്ങളാകും ക്ലബ്ബിനായി പന്തന്തട്ടുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ 4 പേർ പുതുമുഖങ്ങളായിരിക്കും. നായകൻ അഡ്രിയാൻ ലൂണ ടീമിനൊപ്പം തുടരുമെന്ന് ഉറപ്പായപ്പോൾ, നിലനിർത്തുന്ന രണ്ടാമത്തെ വിദേശ താരം ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡിഫൻഡർ ഫാലോ എൻഡിയായ്, മിഡ്ഫീൽഡർ കരിം ബെനാരിഫ് എന്നിവരിൽ ഒരാൾക്കാവും ടീമിൽ തുടരാൻ അവസരം ലഭിക്കുക. അതേസമയം, സെന്റർ ബാക്ക്, സെക്കൻഡറി സ്ട്രൈക്കർ/വിങ്ങർ, സെന്റർ ഫോർവേഡ് എന്നീ പൊസിഷനുകളിലേക്കുള്ള പുതിയ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഫൈനലൈസ് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇനി സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനിലേക്ക് യോജ്യനായ ഒരു വിദേശ താരത്തെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ക്ലബ്ബ് മുന്നോട്ട് പോകുന്നത്.

യൂത്ത് അക്കാദമിയിൽ നിന്നുള്ള യുവതാരങ്ങൾക്ക് പ്രീ-സീസൺ ക്യാമ്പിൽ അവസരം നൽകാനും ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ സൈനിംഗുകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവരുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമാകും.

ALSO READ:

English Summary: As the ISL 2026-27 season approaches, the latest KBFC Transfer News confirms major squad overhauls. Kerala Blasters finalized contracts for five Indian players, including Amrinder Singh and Mohammed Sanan. Additionally, four new foreign signings across key positions are being finalized alongside retained captain Adrián Luna to strengthen the team.