KBFC Transfer News: വരുന്ന സീസൺ ഇന്ത്യൻ സൂപ്പർ ലീഗിനായി ടീമിനെ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻസിലേക്ക് ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ബോൾട്ടനെ ലക്ഷ്യമിടുന്നു. 32-കാരനായ ഈ പ്രതിരോധ താരം ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ സ്റ്റോക്ക് സിറ്റി, ഷ്രൂസ്ബറി ടൗൺ, പോർട്സ്മൗത്ത്, പ്ലിമൗത്ത് അർഗൈൽ എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ച ദീർഘകാല അനുഭവസമ്പത്തുള്ള കളിക്കാരനാണ്.

കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിലെ ലീഗ് വൺ ക്ലബ്ബായ ഫ്ലീറ്റ്‌വുഡ് ടൗൺ എഫ്.സിക്കായി 22 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ബോൾട്ടൻ പ്രതിരോധത്തിൽ തിളങ്ങിയതിനൊപ്പം രണ്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു. റൈറ്റ് ബാക്കായും സെന്റർ ബാക്കായും ഒരുപോലെ മികവോടെ കളിക്കാൻ ശേഷിയുള്ള താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ പിൻനിരയ്ക്ക് വലിയ ഫിസിക്കാലിറ്റിയും അനുഭവസമ്പത്തും നൽകുമെന്നാണ് മാനേജ്‌മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ.
ALSO READ:
- പ്രതിരോധം കാക്കാൻ ‘ഫാലോ’ ഇല്ല: താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു
- മുൻ ആസ്റ്റൺ വില്ല താരം ബ്ലാസ്റ്റേഴ്സിലേക്ക്: മുന്നേറ്റത്തിന് ഇനി മൂർച്ച കൂടും
- ഗോളടിക്കാൻ പുതിയ വിദേശ സ്ട്രൈക്കർ, ഒപ്പം പുതിയ സെന്റർ ബാക്കും: ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗുകൾ അന്തിമഘട്ടത്തിലേക്ക്
English Summary
Kerala Blasters FC are reportedly pursuing 32 year old English defender James Bolton to strengthen their backline for the upcoming season. The versatile center-back, who featured for Fleetwood Town and previously played for Stoke City, brings crucial European league experience to the squad, making it an exciting update in KBFC Transfer News.
