FootballIndian Super LeagueKBFCSportsTransfer News

മുൻ ആസ്റ്റൺ വില്ല താരം ബ്ലാസ്റ്റേഴ്സിലേക്ക്: മുന്നേറ്റത്തിന് ഇനി മൂർച്ച കൂടും

KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി വിദേശ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീനിനെ (Andre Green) ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കം സജീവമാക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന 28-കാരനായ ഗ്രീൻ, വില്ലയുടെ സീനിയർ ടീമിനായും കളത്തിലിറങ്ങിയിട്ടുണ്ട്. പ്രധാനമായും ലെഫ്റ്റ് വിങ്ങിൽ കളിക്കുന്ന താരം റൈറ്റ് വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള ഫോർവേഡാണ്. ഇംഗ്ലണ്ടിന്റെ യു-16, യു-17, യു-18, യു-19 പ്രായപരിധി ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം തങ്ങളുടെ മുന്നേറ്റ നിരയ്ക്ക് കടുത്ത കരുത്താകുമെന്നാണ് മഞ്ഞപ്പട മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

KBFC Transfer News

ആസ്റ്റൺ വില്ലയ്ക്ക് പുറമേ പ്രെസ്റ്റൺ നോർത്ത് എൻഡ്, ചാർട്ടൺ അത്‌ലറ്റിക്, ഷെഫീൽഡ് വെൻസ്‌ഡേ തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായും ഗ്രീൻ ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് സ്ലോവാക്യൻ ക്ലബ്ബായ സ്ലോവൻ ബ്രാട്ടിസ്ലാവ, ടർക്കിഷ് ലീഗ് ക്ലബ്ബായ റോത്തെർഹാം യുണൈറ്റഡ് എന്നിവർക്കായും മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. സ്ലോവാക്യൻ ലീഗ് കിരീടവും യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് മത്സരങ്ങളിലെ പരിചയസമ്പത്തും താരത്തിന്റെ മാറ്റുകൂട്ടുന്നു. പ്രതിരോധനിരയെ മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് പന്തെത്തിക്കാനുള്ള വേഗതയും ഡ്രിബ്ലിംഗ് മികവുമാണ് ഗ്രീനിന്റെ പ്രധാന സവിശേഷത.

ALSO READ:

English Summary: According to the latest KBFC Transfer News, Kerala Blasters are pursuing 28 year old English winger Andre Green for the ISL 2026-27 season. The former Aston Villa academy product brings rich European experience from clubs like Sheffield Wednesday and Slovan Bratislava, dynamic pace, and versatility across both wings to boost Blasters’ attack.