എല്ലാ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നൊരു അപ്ഡേറ്റാണ് ഇന്ത്യൻ സൂപ്പർ ലീഗ് തത്സമയം എങ്ങനെ കാണാമെന്നത്. അപ്ഡേറ്റുകൾ പ്രകാരം ഐഎസ്എൽ 2026/27 ആരാധകർക്ക് തത്സമയം യൂട്യൂബ് വഴിയും സോണി സ്പോർട്സ് വഴിയും കാണാൻ സാധിക്കുന്നതാണ്.
സോണി സ്പോർട്സായിരിക്കും ടിവി ടെലികാസ്റ്റിംഗ് നടത്തുക. ടിവിയിലൂടെ ആരാധകർക്ക് മത്സരങ്ങൾ തത്സമയം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലൂടെ കാണാം. മറുഭാഗത്ത് യൂട്യൂബിൽ ആരാധകർ തികച്ചും സൗജന്യമായി കാണാൻ സാധിക്കുന്നതാണ്. പക്ഷെ യൂട്യൂബിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമേ തത്സമയം സപ്രേക്ഷണം ഉണ്ടാക്കുകയുള്ളൂ.
അതോടൊപ്പം ഈ സീസൺ മുതൽ പ്രീ മാച്ച്, ഹാഫ് ടൈം, പോസ്റ്റ് മാച്ച് വിശകലനം AIFF തിരിച്ചു കൊണ്ടുവരുകയാണ്. കഴിഞ്ഞ മൂന്ന് സീസണിലും ഇത്തരം പ്രവർത്തികളുണ്ടായിരുന്നില്ല.
സോണി സ്പോർട്സ് നെറ്റ്വർക്ക് ഇന്ത്യയിൽ മൊത്തമായി 120 മത്സരങ്ങൾ വരെ ടെലിവിഷനിൽ സപ്രേക്ഷണം ചെയ്യും. സോണിലിവ് OTT പ്ലാറ്റ്ഫോം വഴി ഈ സീസണിലെ 163 മത്സരങ്ങളും ഇന്ത്യയിൽ സംപ്രേഷണം ചെയ്യും. യൂട്യുബിലും എല്ലാ മത്സരങ്ങൾ ലഭ്യമായിരിക്കും.
നിലവിലെ പ്രതിസന്ധികളെല്ലാം മറികടക്കാൻ ഐഎസ്എൽ സൗജന്യമായി യൂട്യൂബ് വഴി സംപ്രേഷണം ചെയ്യുന്നത് മികച്ചൊരു നീക്കം തന്നെയാണ്. ഇത് ഐഎസ്എലിന്റെ പഴയ കാല വ്യൂവർഷിപ്പ് തിരിച്ചു കൊണ്ടുവരാൻ ഏറെ സഹായിക്കും.
Summary:- The ISL 2026/27 season will be available live on Sony Sports and YouTube. Fans can watch all 163 matches on SonyLIV, while YouTube will offer free live streaming in English and Hindi.
