FootballIndian Super LeagueKBFCSports

പരീക്ഷണങ്ങൾ വേണ്ട: ബ്ലാസ്റ്റേഴ്സിന് ജയിക്കാനുള്ള പെർഫെക്റ്റ് ഇലവൻ ഇതാ….

ആരാധകർ മുന്നോട്ട് വെയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പെർഫെക്ട് ഇലവൻ പരിശോധിക്കാം..

Kerala Blasters Perfect Playing XI: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ തോൽവി ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്.

പരാജയപ്പെട്ടു എന്നതിലുപരി ആഷ്‌ലിയുടെ കീഴിൽ ആരാധകർ കാണാൻ ആഗ്രഹിച്ച പ്രെസിങ് ഫുട്ബോൾ നോർത്ത് ഈസ്റ്റിനെതിരെ കാണാനായില്ല. ഒപ്പം ആദ്യ ഇലവനിൽ ആഷ്‌ലി നടത്തിയ പരീക്ഷണങ്ങളും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതോടെ ബ്ലാസ്റ്റേഴ്സിനുള്ള പെർഫെക്റ്റ് ഇലവനെ ആരാധകർ ചൂണ്ടിക്കാണിക്കുകയാണ്. ആരാധകർ മുന്നോട്ട് വെയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പെർഫെക്ട് ഇലവൻ പരിശോധിക്കാം..

ആരാധകരുടെ പെർഫെക്ട് ഇലവൻ

4-4-2 എന്നതാണ് ആഷ്‌ലിയുടെ ഫോർമേഷൻ. സാധാരണ വിങ് ബാക്കുകൾ ഓവർലാപ് ചെയ്ത് മുന്നേറുന്ന ശൈലിയല്ല ആഷ്‌ലി ഉപയോഗിക്കുന്നത്. പകരം ഹോൾഡിങ് ഡിഫൻഡേഴ്സിനെ ഉപയോഗിക്കുന്നതാണ് ആഷ്‌ലിയുടെ ശൈലി.

ഇതിൽ ഒരു പ്രതിരോധ താരം അറ്റാക്കിങ് സമയത്ത് ഡിഫൻസീവ് മിഡ് ഫീൽഡറായും ഡിഫൻസീവ് സമയത്ത് പ്രോപ്പർ സെന്റർ ബാക്ക് ആവുന്നതുമാണ് ആഷ്‌ലിയുടെ കളി ശൈലി. ഐബാൻ ഡോഹ്ലിങ്ങിനാണ് ആഷ്‌ലിയുടെ ഫോർമേഷനിൽ ഈ ചുമതലയുള്ളത്.

ആഷ്‌ലിയുടെ ഈ രീതി വെച്ച് കൊണ്ട് തന്നെയാണ് ആരാധകർ ഒരു പെർഫെക്ട് ഇലവനെ നിർദേശിക്കുന്നത്.

ഗോൾ കീപ്പറുടെ കാര്യത്തിൽ അർശ് അൻവർ ഷെയ്ഖ് തുടരുന്നതിൽ ആരാധകർക്ക് പ്രശ്നമില്ല. 4 ഹോൾഡിങ് ഡിഫൻസിൽ നവോച്ച സിങ്, ഐബാൻ ഡോഹ്ലിങ്, ഹോർമിപാം എന്നിവർക്കൊപ്പം വിദേശ സെന്റര് ബാക്കായി ജെയിംസ് ബോൾട്ടനെക്കാൾ ആരാധകർ ആവശ്യപ്പെടുന്നത് സെനഗലിസ് താരം ഫാലോ എൻഡിയായെയാണ്.

Kerala Blasters Perfect Playing XI
Fallou Ndiaye (Image Credit: Kerala Blasters FC)

ജെയിംസ് ബോൾട്ടനെക്കാൾ ഇന്ത്യൻ സാഹചര്യം നന്നായി അറിയുന്ന താരമാണ് ഫാലോ. കരിയറിൽ ഭൂരിഭാഗം ഇംഗ്ലണ്ടിലെ തണുപ്പൻ കാലാവസ്ഥയിൽ കളിച്ച ബോൾട്ടനെ ഇന്ത്യയിലെ കടുത്ത ചൂടൻ കാലാവസ്ഥ ഫിസിക്കലായി തളർത്തുന്നുണ്ട്. അത് നോർത്ത് ഈസ്റ്റിനെതിരെയുള്ള പ്രകടനത്തിൽ കാണാനായിട്ടുമുണ്ട്.

നാലംഗ മിഡ്ഫീൽഡിൽ, ഏറ്റവും റൈറ്റ് ഭാഗത്ത് മലയാളി താരം സനാനും ലെഫ്റ്റ് ഭാഗത്ത് കോറൂ സിങ്ങിനെയുമാണ് ആരാധകർ നിർദേശിക്കുന്നത്.

മൈതാന മധ്യത്ത് മോണ്ടിനെഗ്രിനിയൻ മിഡ്ഫീൽഡർ കൊസോവിച്ചിനെയും മലയാളി താരം വിബിൻ മോഹനെയുമാണ് ആരാധകർ നിർദേശിക്കുന്നത്.

കൊസോവിച്ച് മധ്യനിരയിലെത്തിയാൽ മുന്നേറ്റത്തിലേക്ക് മികച്ച പന്തുകളെത്തുമെന്ന കാര്യത്തിൽ സംശയമില്ല. നോർത്ത് ഈസ്റ്റിനെതിരെ മധ്യനിരയിൽ നിന്നും നല്ല പന്തുകൾ മുന്നേറ്റത്തിലെത്തിയില്ല എന്നത് പ്രധാന പോരായ്മകളിൽ ഒന്നായിരുന്നു.

മുന്നേറ്റത്തിൽ മോമൊ യാൻസനെ, അഡ്രിയാൻ ലൂണ എന്നിവരെയാണ് ആരാധകർ നിർദേശിക്കുന്നത്. ലൂണ ഫാൾസ് 9 പൊസിഷനിൽ കളിച്ചാൽ അത് മുന്നേറ്റത്തിനും മധ്യനിരയ്ക്കും കരുത്താവും. കൊസോവിച്ച് ഡീപ് ലേയിങ് മിഡിൽ കളിച്ചാൽ ലൂണയ്ക്ക് മുന്നേറ്റത്തിൽ കൂടുതൽ സ്വതന്ത്രമായി കളിക്കാനാവും.

ആരാധകർ നിർദേശിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതാ.. (Kerala Blasters Perfect Playing XI)

  • ഗോൾകീപ്പർ: അർശ് അൻവർ ഷെയ്ഖ്, പ്രതിരോധം: നവോച്ച സിങ്, ഫാലോ എൻഡിയായ്, ഐബാൻ, ഹോർമിപാം മധ്യനിര: സനാൻ, കൊസോവിച്ച്, വിബിൻ മോഹൻ, കോറൂ സിങ്, മുന്നേറ്റം: അഡ്രിയാൻ ലൂണ, മോമൊ യാൻസാനെ.

ALSO READ:

English Summary: Following the heavy defeat against NorthEast United, fans are demanding the Kerala Blasters Perfect Playing XI with strategic tactical adjustments, inclusion of Fallou Ndiaye, and proper positional deployment of Adrian Luna and Kosovic to restore winning momentum.