FootballIndian Super LeagueKBFCSports

20000+ ലീഡ്: മൃഗീയ ഭൂരിപക്ഷവുമായി ബ്ലാസ്റ്റേഴ്‌സ്

പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണെങ്കിലും മറ്റൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലാണ്. അതെ, ഫാൻ പവറിൻറെ കാര്യത്തിൽ.

സീസണിൽ 4 മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയവും 2 സമനിലകളും ഒരു തോൽവിയുമായി 5 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണെങ്കിലും മറ്റൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലാണ്. അതെ, ഫാൻ പവറിൻറെ കാര്യത്തിൽ.

സീസണിലെ 4 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ ആരാധകരെത്തിയ 10 മത്സരങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തുള്ളത് ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരമാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ ഒരൊറ്റ ഹോം മത്സരമാണ് കളിച്ചത്.ആ മത്സരം തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഒക്ടോബർ 25-ന് കൊച്ചിയിൽ നടന്ന ബ്ലാസ്റ്റേഴ്‌സ്- മുംബൈ മത്സരമാണ് സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെത്തിയ മത്സരം. 40.014 ആരാധകരാണ് ഈ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ളത് മോഹൻ ബഗാനാണ്. ബഗാന്റെ ഹോം ഗ്രൗണ്ടായ സാൾട്ലേക്കിൽ നടന്ന ബഗാൻ- ചെന്നൈയിൻ എഫ്സി പോരാട്ടം കാണാനെത്തിയത് 18,432 ആരാധകരാണ്. അതായത് ബ്ലാസ്റ്റേഴ്സിനെക്കാൾ 20,000 തിലധികം ആരാധകരുടെ കുറവ്. ലിസ്റ്റിൽ മറ്റു മത്സരങ്ങളും കാണാനെത്തിയ ആരാധകരുടെ എണ്ണവും അറിയാം…

സീസണിൽ ഇത് വരെ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലെത്തി കണ്ട മത്സരങ്ങൾ

Kerala Blasters fan attendance record
Top 10 attendance matches of the season led by Kerala Blasters fan attendance record
  1. ബ്ലാസ്റ്റേഴ്‌സ് vs മുംബൈ: 40,014
  2. ബഗാൻ vs ചെന്നൈയിൻ: 18,432
  3. സ്പോർട്ടിങ് ക്ലബ് ഡൽഹി vs ബഗാൻ: 14,791
  4. ബെംഗളൂരു എഫ്സി vs സ്പോർട്ടിങ് ഡൽഹി : 10,623
  5. ബെംഗളൂരു എഫ്സി vs ചെന്നെയിൻ: 10,211
  6. നോർത്ത് ഈസ്റ്റ് vs കേരളാ ബ്ലാസ്റ്റേഴ്‌സ്: 9837
  7. നോർത്ത് ഈസ്റ്റ് vs മോഹൻ ബഗാൻ: 9637
  8. ചർച്ചിൽ ബ്രദേഴ്സ് vs ഈസ്റ്റ് ബംഗാൾ: 8011
  9. ചർച്ചിൽ ബ്രദേഴ്സ് vs മുംബൈ സിറ്റി :6359
  10. ഒഡീഷ എഫ്സി vs നോർത്ത് ഈസ്റ്റ്: 5341

ALSO READ: മലപ്പുറം എഫ്സിയുടെ സൂപ്പർ താരത്തിന് ഇത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രി

English Summary: The Kerala Blasters fan attendance record reached new heights with 40,014 spectators attending their home match against Mumbai City, leading second-placed Mohun Bagan by over 20,000 fans despite sitting seventh in the standings.