ഐപിഎൽ 2027 ന് മുന്നോടിയായി ടീമുകൾ റിറ്റൻഷൻ ചെയ്യേണ്ട താരങ്ങളുടെ ലിസ്റ്റ് കൈമാറേണ്ട അവസാന തിയതി നവംബർ 15 ആണ്. അതിനാൽ തന്നെ ടീമുകൾ റിറ്റൻഷൻ ചെയ്യേണ്ട താരങ്ങളുടെയും റിലീസ് ചെയ്യേണ്ട താരങ്ങളുടെയും ലിസ്റ്റ് തയാറാക്കുന്ന തിരക്കിലാണ്. ഇതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ സൂപ്പർ ഓൾറൗണ്ടറെ റിലീസ് ചെയ്യാനുള്ള നീക്കത്തിലാണെന്ന വാർത്തകൾ പുറത്ത് വരികയാണ്.
കഴിഞ്ഞ സീസണിൽ 14.20 കോടിക്ക് സിഎസ്കെ സ്വന്തമാക്കിയ ഓൾ റൗണ്ടർ പ്രശാന്ത് വീറിനെയാണ് മഞ്ഞപ്പട റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. നവംബർ 15 ന് ബിസിസിഐയ്ക്ക് കൈമാറുന്ന തങ്ങളുടെ റിറ്റൻഷൻ ലിസ്റ്റിൽ പ്രശാന്ത് വീർ ഉണ്ടാവില്ല.
എന്നാൽ താരത്തെ റിലീസ് ചെയ്ത് ഒഴിവാക്കാനല്ല സിഎസ്കെയുടെ പ്ലാൻ. പകരം ഓക്ഷനിൽ വീണ്ടും താരത്തെ സ്വന്തമാക്കാനും സിഎസ്കെയ്ക്ക് പദ്ധതിയുണ്ട്.
14.20 കോടി എന്ന ഭീമൻ തുകയ്ക്കാണ് താരത്തെ സിഎസ്കെ സ്വന്തമാക്കിയത്. അതിനാൽ തന്നെ താരത്തെ റിലീസ് ചെയ്ത് കുറഞ്ഞ വിലയ്ക്ക് വീണ്ടും വാങ്ങിച്ചാൽ തങ്ങളുടെ പേഴ്സിൽ കൂടുതൽ തുക വരികയും ആ തുകയിൽ മറ്റ് മികച്ച താരങ്ങളെ വാങ്ങിക്കാനുമാണ് സിഎസ്കെയുടെ നീക്കം.
ഐപിഎൽ 2026-ൽ 6 മത്സരങ്ങളിൽ നിന്നായി 90 റൺസാണ് താരത്തിന്റെ സമ്പാദ്യം. കേവലം 2 ഓവറുകൾ മാത്രമാണ് താരം 6 മത്സരങ്ങളിൽ എറിഞ്ഞത്. ഇതിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ താരത്തിനായിട്ടില്ല.
ALSO READ:
- 20000+ ലീഡ്: മൃഗീയ ഭൂരിപക്ഷവുമായി ബ്ലാസ്റ്റേഴ്സ്
- മലപ്പുറം എഫ്സിയുടെ സൂപ്പർ താരത്തിന് ഇത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രി
English Summary: Ahead of IPL Retention 2027, Chennai Super Kings plan to release all-rounder Prashant Veer, originally bought for 14.20 crore, intending to re-buy him at a lower price in the auction to optimize their purse.
