CricketCricket LeaguesIndian Premier LeagueSports

വീണ്ടും ട്രേഡ് ഡീൽ: ബ്രെവിസും നൂറും സിഎസ്കെ വിടും: പകരം ഡൽഹിയിൽ നിന്ന് 2 താരങ്ങൾ

സർഫ്രാസ് ഖാനെ ഗുജറാത്ത് ടൈറ്റൻസിന് നൽകി അവരുടെ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ സായ് കിഷോറിനെ വാങ്ങിക്കാനും സിഎസ്കെയ്ക്ക് പ്ലാനുണ്ട്.

ഐപിഎൽ ട്രേഡ് വിൻഡോയിൽ ഞെട്ടിച്ചരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്.

അവരുടെ പ്രധാനപ്പെട്ട 2 ബൗളർമാരെ വിട്ട് നൽകി സൺറൈസസ് ഹൈദരബാദിൽ നിന്നും 2 ഓൾ റൗണ്ടർമാരെ വാങ്ങിച്ചിരിക്കുകയാണ് ചെന്നൈ.

ഖലീൽ അഹമ്മദ്, നഥാൻ എല്ലിസ് എന്നിവരെ ട്രേഡ് ചെയ്ത് ലിയാം ലിവിങ്സ്റ്റൺ, ഓസിസ് ഓൾറൗണ്ടർ ജാക്ക് എഡ്വാർഡ്സ് എന്നിവരെയാണ് സിഎസ്കെ വാങ്ങിച്ചത്.

സിഎസ്കെയുടെ ഈ ട്രേഡ് നീക്കം ആരാധകരിൽ സമ്മിശ്രഅഭിപ്രായമാണ് ഉയർത്തിയിരിക്കുന്നത്.

എല്ലിസ്, ഖലീൽ അഹമ്മദ് എന്നീ മികച്ച ബൗളർമാരെ വിട്ട് നൽകിയതിൽ ആരാധകർക്ക് വിയോജിപ്പുണ്ട്.

സമീപകാലത്തായി ഐപിഎല്ലിൽ അത്ര മികച്ച ഫോമിലല്ലാത്ത ലിവിങ്സ്റ്റണെ വാങ്ങിച്ചതിലും ആരാധകർക്ക് പ്രതിഷേധമുണ്ട്. ജാമി ഓവർട്ടൻ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കവേ എന്തിനാണ് ജാക്ക് എഡ്വാർഡ്സ് എന്ന ചോദ്യവും പ്രസക്തമാണ്.

എന്തായാലും ഈ 2 ട്രേഡ് ഡീലിൽ മാത്രം കാര്യങ്ങൾ ഒതുങ്ങില്ല എന്നാണ് സിഎസ്കെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇനി 3 ഡീലുകൾ കൂടി നടക്കാനുണ്ടെന്ന് സിഎസ്കെ ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് സൗത്ത് ആഫ്രിക്കൻ താരം ഡിവാൾഡ് ബ്രെവിസ്, അഫ്ഗാൻ മിസ്‌ട്രി സ്പിന്നർ നൂർ അഹമ്മദ് എന്നിവരെ ഡൽഹിക്ക് നൽകി പകരം അവരുടെ നായകൻ അക്‌സർ പട്ടേൽ, സമീർ റിസ്‌വി അല്ലെങ്കിൽ അശുതോഷ് ശർമ്മ എന്നിവരെ വാങ്ങിക്കാനാണ് സിഎസ്കെ ലക്ഷ്യമിടുന്നത് എന്നത് സൂചനകൾ.

കൂടാതെ സർഫ്രാസ് ഖാനെ ഗുജറാത്ത് ടൈറ്റൻസിന് നൽകി അവരുടെ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ സായ് കിഷോറിനെ വാങ്ങിക്കാനും സിഎസ്കെയ്ക്ക് പ്ലാനുണ്ട്.

എന്തായാലും ട്രേഡ് വിൻഡോ അടയ്ക്കുന്നത് മുമ്പേ കാര്യങ്ങൾ നീക്കാനാണ് സിഎസ്കെയുടെ പദ്ധതി.

ALSO READ:

English Summary: Chennai Super Kings executed a major ipl trade by swapping Khaleel Ahmed and Nathan Ellis with SRH for Liam Livingstone and Jack Edwards. CSK is also eyeing further trades involving Dewald Brevis and Noor Ahmad to reinforce their squad before the deadline.