CricketIndian Cricket Team

സഞ്ജുവിനോട് മത്സരിക്കേണ്ടതില്ല; സ്വന്തം സ്ഥാനം രൂപപ്പെടുത്തണം, സഞ്ജുവിന് വെല്ലുവിളിയാക്കാൻ സൂപ്പർ താരം…

ദേശീയ ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന പന്തിന്, LSG യിൽ കളിക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

ഇന്ത്യന് ടി20 ടീമിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഋഷഭ് പന്തിന് 2025ലെ ഐപിഎൽ സീസൺ  ഒരു വഴിത്തിരിവായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വിശ്വസിക്കുന്നു.

ദേശീയ ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന പന്തിന്, LSG യിൽ കളിക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും വെടിക്കെട്ട് പ്രകടനവും ഭയമില്ലാത്ത ബാറ്ററുമായ പന്ത്, ടി20യിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പാടുപെട്ടു. നിലവിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സ്വയം സ്ഥാപിച്ചു കഴിഞ്ഞു.

“സഞ്ജുവിനോട് മത്സരിക്കേണ്ടതില്ല. നിങ്ങളുടെ സ്വന്തം സ്ഥാനം ശരിയായി രൂപപ്പെടുത്തണം. മൂന്നാം സ്ഥാനത്തിനോ നാലാം സ്ഥാനത്തിനോ മുകളിൽ ബാറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഞാൻ പറയും. മികച്ച തുടക്കം ലഭിക്കുകയാണെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് വരൂ, അല്ലെങ്കിൽ മൂന്ന് ഇടംകൈയ്യൻമാരെയും നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ നിർത്തി അടിച്ചു തർക്കു“ എന്നാണ് ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനൽ വഴി പന്തിനോട് ഉപദേശിച്ചത്.

അതോടൊപ്പം അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുമ്പ് നിലവിലെ ഇന്ത്യൻ ടി20 ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.