ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒട്ടേറെ പ്രമുഖ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സിന് വിൽക്കേണ്ടി വന്നിരുന്നു.
ഈയൊരു കാരണത്താലായിരുന്നു അഡ്രിയാൻ ലൂണ, നോഹ സദൗയി തുടങ്ങിയ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. നോഹയും ലൂണയും ലോൺ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്.
എന്നാൽ നോഹ സദൗയി ലോൺ കാലാവധി കഴിഞ്ഞാലും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരില്ലായെന്ന് കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള സംഘടനയായ FAB മീറ്റിംഗിൽ അഭിക് ചാറ്റർജി ഈയൊരു കാര്യം ആരാധകരെ അറിയിച്ചിരുന്നു.
ALSO READ:- നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരില്ല; വമ്പൻ അപ്ഡേറ്റുമായി അഭിക് ചാറ്റർജി
ഇതോടെ ഒട്ടേറെ ആരാധകരുടെ സംശയമാണ് അഡ്രിയാൻ ലൂണ ലോൺ കാലാവധി കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്തുമോ എന്നത്. എന്നാൽ അപ്ഡേറ്റുകൾ പ്രകാരം ഇതുവരെ മാനേജ്‍മെന്റ് ലൂണയുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
ഈ സീസൺ അവസാനിച്ചതിന് ശേഷം മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുകയുള്ളൂവെന്നാണ് അഭിക് ചാറ്റ്ർജി പറഞ്ഞത്. നിലവിൽ അഡ്രിയാൻ ലൂണ ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബായ പെർസിക് കെദിരിക്ക് വേണ്ടിയാണ് കളിക്കുന്നത്.
