KBFC

ബ്ലാസ്റ്റേഴ്‌സ് തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ., കാര്യം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ പോയ സീസൺ ബ്ലാസ്റ്റേഴ്‌സിന് വളരെ മോശമായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാത്താണ് അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒരു പരാതി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനിൽ സമർപ്പിച്ചിരുന്നു.എന്തായിരുന്നു ഈ പരാതി എന്ന് പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സിൽ ജനുവരിയിൽ എത്തിയ താരമായിരുന്നു ഡ്യൂസൻ ലഗേട്ടർ.താൻ അവസാന കളിച്ച ക്ലബ്ബിൽ നിന്ന് ഒരു മത്സരം വിലക്ക് വാങ്ങിച്ചാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. തുടർന്ന് ബ്ലാസ്റ്റേഴ്‌സിൽ എത്തിയപ്പോൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ തന്നെ അദ്ദേഹം പങ്ക് എടുത്തു. ഇതിനെതിരേയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പരാതി നൽകിയത്

ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്‌സിന് അനൂകുല മായി വിധിച്ചിരിക്കുകയാണ്.ഫെഡറേഷന്റെ ഭാഗത്ത് നിന്നോ ക്ലബ്ബിന്റെ ഭാഗത്ത് നിന്നോ യാതൊരു വിധ തെറ്റും സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണിൽ 7 മത്സരം കളിച്ച അദ്ദേഹം ഒരു ഗോളും അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.