Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സ് വിട്ട് അവസാന വിദേശ താരങ്ങളും; ഔദ്യോഗിക പ്രഖ്യാപനമെത്തി…


ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിസന്ധിയിലായിരുന്ന സീസൺ നടത്താൻ AIFF തയ്യാറായോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രവർത്തനകൾ പുനരാരംഭിച്ചിരിക്കുകയാണ്.

ISL 2025-26 സീസൺ പങ്കെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഔദ്യോഗികമായി അറിയിച്ചെങ്കിലും ആരാധകർ നിലവിലെ സാഹചര്യത്തിൽ സന്തോഷത്തിലല്ലയെന്ന് പറയാം. കാരണം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുണ്ടായിരുന്ന അവസാന രണ്ട് വിദേശ താരങ്ങൾ കൂടി സ്‌ക്വാഡ് വിട്ടിരിക്കുകയാണ്. 

ശനിയാഴ്ച വൈക്കീട്ടത്തോടെ പ്രതിരോധ താരം ദുസാൻ ലഗേറ്ററിന്റെയും മുന്നേറ്റ നിര താരം കോൾഡോ ഒബീറ്റയുടെയും വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 

ഇതോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുണ്ടായിരുന്ന അവസാന രണ്ട് വിദേശ താരങ്ങൾ കൂടി ക്ലബ്‌ വിട്ടിരിക്കുകയാണ്. എന്നാൽ ഇരുവരും ഏത് ക്ലബ്ബിലേക്കാണ് ചേക്കേറിയിരിക്കുന്നതെന്നത്തിൽ അപ്ഡേറ്റ് പുറത്ത് വന്നിട്ടില്ല. എന്തിരുന്നാലും ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വരാൻ പോവുന്ന സീസണിൽ വിദേശ താരങ്ങൾ ഇല്ലാതെയായിരിക്കും കളിക്കാൻ പോവുകയെന്ന് ഏകദേശം ഉറപ്പികാം.