Bayern MunichBrazil Football TeamTransfer News

ബാഴ്സയല്ല; നെയ്മറെ സ്വന്തമാക്കാൻ മറ്റൊരു യൂറോപ്യൻ വമ്പൻ രംഗത്ത്

പ്രധാനമായും താരത്തിന്റെ ബാഴ്സയിലേക്കുള്ള മടക്കമാണ് ചർച്ചയാവുന്നത്. ബാഴ്സയിലേക്ക് മടങ്ങാൻ താരം വേതനം കുറയ്ക്കാൻ തയ്യാറാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ബ്രസീലിയൻ സൂപ്പർതാരം നെയ്മറുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ട്രാൻസ്ഫർ വാർത്തകൾ സജീവമാണ്. നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിൽ കളിക്കുന്ന താരം അടുത്ത സമ്മർ ട്രാൻസ്ഫർ വിപണിയിൽ യൂറോപ്പിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി സാന്റോസുമായി താരം കേവലം ആറുമാസത്തെ കരാർ മാത്രമാണ് ഒപ്പിട്ടത്.

പ്രധാനമായും താരത്തിന്റെ ബാഴ്സയിലേക്കുള്ള മടക്കമാണ് ചർച്ചയാവുന്നത്. ബാഴ്സയിലേക്ക് മടങ്ങാൻ താരം വേതനം കുറയ്ക്കാൻ തയ്യാറാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.

താരത്തിന്റെ ഏജന്റായ പിനി സഹ്വി താരത്തിന് മുന്നിൽ ബയേൺ മ്യുണിക്കിന്റെ ഓഫർ വച്ചതായാണ് റിപ്പോർട്ടുകൾ.

ബാഴ്സ പ്രസിഡണ്ട് ലപ്പോർട്ടയുമായി ബന്ധമുള്ളതാണ് പിനി സഹ്വിയെ നെയ്മർ തന്റെ ഇടക്കാല ഏജന്റായി നിയമിക്കാനുള്ള കാരണം. എന്നാൽ പിനിക്ക് ബയേണുമായും വലിയ ബന്ധമുണ്ട്.

ഏതായാലും സഹ്വി നെയ്മർക്ക് മുന്നിൽ ബയേണിന്റെ ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ്. ആ ഓഫർ സ്വീകരിക്കാൻ താരം തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.