ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണുന്ന പ്രേക്ഷകരുടെ എണ്ണം എന്നും റെക്കോർഡുകൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇത്തവണ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യ- പാക് മത്സരമല്ലെന്നാണ് റിപ്പോർട്ട്.
ജിയോ- ഹോട്ട് സ്റ്റാറിന്റെ കണക്ക് പ്രകാരം ഇന്ത്യ- പാക് മത്സരത്തെക്കാൾ കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ സെമിയാണ്. ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ ആദ്യ ഇന്നിംഗ്സ് കണ്ടത് 66.9 കോടിയിലധികം കാഴ്ചക്കാരാണ്.ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരത്തിന് 60.2 കോടിയിലധികം കാഴ്ച്ചക്കാരാണ് ഉണ്ടായത്.
ഗ്രൂപ്പ് എയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മത്സരം ഹോട്ട്‌സ്റ്റാറില്‍ കണ്ടത് 40 കോടിയോളം പ്രേക്ഷകരാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം 19.25 കോടി പേരാണ് കണ്ടിരുന്നത്.
അതേ സമയം, ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ഫൈനൽ മത്സരം ഈ റെക്കോർഡ് ഭേദിക്കുമെന്നാണ് കരുതുന്നത്.
അതേ സമയം, നേരത്തെ ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. സൗത്ത് ആഫ്രിക്കയെ അപേക്ഷിച്ച് ദുബായിൽ ന്യൂസിലൻഡിന് മത്സര പരിചയം ഉണ്ടെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.