മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയന്റെ പഴയൊരു പോഡ്കാസ്റ്റ് ചർച്ച ഇപ്പോൾ വൈറലാവുകയാണ്. ചർച്ചയിൽ നല്ലൊരു ഭാഗവും അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഒളിയമ്പുകൾ എയ്യാനാണ് ഉപയോഗിച്ചത്. എന്നാൽ അതിലൊന്നും യാതൊരു കുഴപ്പവുമില്ല. കാരണം കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് ഒരിക്കലും വിമർശിക്കാൻ പാടില്ലാത്തൊരു ക്ലബല്ല. ബ്ലാസ്റ്റേഴ്സിനെതിരെ സ്വന്തം ആരാധകർ പോലും പലതവണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ആഷിഖ് ബ്ലാസ്റ്റേഴ്സിനെ വിമർശിക്കാൻ ഉപയോഗിച്ച വസ്തുതാരഹിതമായ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. അത് ആഷിഖിന് തന്നെ വിനയായിരിക്കുകയാണ്. ഐഎസ്എൽ നിയമം അറിയാത്ത ആദ്യ ഐഎസ്എൽ താരം എന്ന റെക്കോർഡും ഇതോടപ്പം ആഷിഖിന് സോഷ്യൽ മീഡിയ നൽകുന്നു.
കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തെ കുറിച്ചുള്ള ചോദ്യത്തിനും ആഷിഖിന്റെ ബ്ലാസ്റ്റേഴ്‌സ് വിരോധം പ്രകടമായിരുന്നു. കൊച്ചിയിലെ പിച്ച് മികച്ചതാവാൻ കാരണം ബ്ലാസ്റ്റേഴ്സിന്റെ മിടുക്ക് അല്ലെന്നും ഐഎസ്എൽ സംഘാടകാരാണ് ബ്ലാസ്റ്റേഴ്സിന്റെ അടക്കം എല്ലാ ക്ലബ്ബുകളുടെയും പിച്ച് സംരക്ഷിക്കുന്നതെന്നും അതിനാൽ കൊച്ചിയിലെ പിച്ചിന്റെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിനല്ലെന്നുമാണ് ആഷിഖ് പറഞ്ഞ് വെച്ചത്.
എന്നാൽ ഐഎസ്എല്ലിൽ പിച്ച് സംരക്ഷിക്കേണ്ടതിന്റെയും അത് നിലനിർത്തേണ്ടതിന്റെയും ഉത്തരവാദിത്വം ക്ലബ്ബുകൾക്കാണ്, ഐഎസ്എല്ലിനല്ല. ഇക്കാര്യം പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഐഎസ്എല്ലിലെ കളിക്കാരനായ ആഷിഖിന് ഈ നിയമം അറിഞ്ഞിട്ടില്ല എന്നതാണ് കൗതുകകരം. ഐഎസ്എല്ലിനെയോ പറ്റിയോ, ഐഎസ്എൽ നിയമങ്ങളെ പറ്റിയോ ഒരു സാധാരണക്കാരന് അറിവില്ലെങ്കിൽ അതൊരു പോരായ്മായല്ല. എന്നാൽ ഐഎസ്എൽ കളിക്കുന്ന ഒരു താരത്തിന് ഐഎസ്എൽ നിയമത്തെ പറ്റിയോ, പിച്ചിനെ ആരാണ് സംരക്ഷിക്കുന്നത് എന്ന കാര്യം അറിഞ്ഞില്ല എങ്കിൽ അത് അത്ഭുതകരമാണ്. അതിനാൽ തന്നെ ‘ ഐഎസ്എൽ നിയമം അറിയാത്ത ആദ്യ ഐഎസ്എൽ താരം എന്ന വിശേഷണമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ ആഷിഖിന് നൽകുന്നത്.
2018-19, 2022-23 സീസണുകളിൽ ഐഎസ്എല്ലിലെ ബെസ്റ്റ് പിച്ചിനുള്ള അവാർഡ് ലഭിച്ച ക്ലബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മികച്ച രീതിയിൽ ടർഫ് ക്രമീകരിക്കുന്നതിന് ഐഎസ്എൽ സംഘാടകർ നൽകുന്ന അവാർഡാണ് ഇത്. ഇക്കാര്യം പരിശോധിച്ചിരുന്നെങ്കിൽ തന്നെ ആഷിഖിന് കാര്യം മനസ്സിലാക്കാമായിരുന്നു.
ആഷിക്കിന്റെ അഭിമുഖം ചുവടെ നൽകുന്നു
