FootballKBFCSports

ഇവനാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൈലന്റ് കില്ലർ; അഭിപ്രായം പങ്കുവെച്ച് യുവ താരം…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതിക്ഷകളൊടെയാണ് ചെന്നൈയിൻ എഫ്സിയിൽ നിന്നും പ്രതിരോധ നിര താരം ബികാശ് യുമ്നാമിനെ സ്വന്തമാക്കിയത്.

ഇതുവരെ ബികാശ് ഗംഭീര പ്രകടനം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചത്. സൂപ്പർ കപ്പിലും താരത്തിന് ഇതേ പ്രകടനം തുടരാൻ സാധിച്ചിരുന്നു. ഇപ്പോളിത ബികാശ് കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സൈലന്റ് കില്ലർ ആരാണ് വ്യക്തമാക്കിയിരിക്കുകയാണ്.

ബികാശിന്റെ അഭിപ്രായത്തിൽ ലെഫ്റ്റ് ബാക്ക് താരം നവോച്ച സിംഗാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ സൈലന്റ് കില്ലർ. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് കളിക്കളത്തിന് പുറത്ത് ചിരിച്ചും കളിക്കളത്തിന് അകത്ത് തീയുമായാണ് താരം കളിക്കുന്നത് എന്നാണ്.

“നവോച്ച, അവൻ എപ്പോഴും പിച്ചിന് പുറത്ത് ചിരിച്ചും  പിച്ചിൽ തീയുമായാണ് കളിക്കുന്നത്“ എന്നാണ് ബികാശ് പറഞ്ഞത്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരുടെ കോമ്പോയിൽ നിന്ന് ഏറെ പ്രതിക്ഷയാണ് ആരാധകർക്കുള്ളത്.