2023 ലാണ് പ്രിതം കോട്ടൽ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. രണ്ട് വർഷം താരം ബ്ലാസ്റ്റേഴ്‌സിൽ തുടർന്നു.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ചെന്നൈയിൻ എഫ് സി യിലേക്ക് ചേക്കേറി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 15 തവണ അദ്ദേഹം കളത്തിലേക്ക് ഇറങ്ങി

ഈ 15 കളികളിൽ നിന്ന് ഒരു ഗോളും അദ്ദേഹം സ്വന്തമാക്കി. എന്നാൽ ടീം വിട്ടതോടെ ബ്ലാസ്റ്റേഴ്‌സിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് താരം. എന്താണ് അദ്ദേഹം പറഞ്ഞത് എന്ന് പരിശോധിക്കാം.

“താൻ കേരള ബ്ലാസ്റ്റേഴ്‌സിലായിരുന്നപ്പോൾ കോയലിന് തന്നെ ആവശ്യമുണ്ടായിരുന്നു.അവിടെ കളിക്കുന്നതിലും നല്ലത് ഇങ്ങോട്ട് വരിക എന്നത് തന്നെയായിരുന്നു.അവിടെ തനിക്ക് അവസരങ്ങളില്ല. അത് കൊണ്ട് താൻ ഇങ്ങോട്ട് വന്നു “