ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് അവസാന കുറച്ച് മണിക്കൂറുകളിലായി പുറത്ത് വരുന്നത്.
ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഫ്രഞ്ച് ലെഫ്റ്റ് വിങ് താരം കെവിൻ യൊക്കെയെ സ്വന്തമാക്കിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്ലാറ്റ്ഫോം വഴിയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.
മുൻ PSG ബി ടീമിലെ താരം കൂടിയായിരുന്നു കെവിൻ. ഗ്രീക് സെക്കന്റ് ടയർ ക്ലബ്ബായ PAE ചാനയിൽ നിന്നുമാണ് 29കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ 1.2 കോടിയാണ്. ഫ്രാൻസിലെയും ഗ്രീസിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ച് വളരെയധികം പരിചയസമ്പന്നനായ താരമാണ് കെവിൻ.
എന്നാൽ താരത്തിന്റെ കഴിഞ്ഞ കുറച്ച് സീസണുകളിലെ പ്രകടനം അത്രയധികം മികവേറിയതാണെന്ന് പറയാൻ കഴിയില്ല. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെല്ലാം കണക്കിലെടുത്ത് ബ്ലാസ്റ്റേഴ്‌സ് മികച്ചൊരു സൈനിങ് തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് പറയാം.
