കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് മാനേജ്‍മെന്റിന്റെ മികച്ച നീക്കമായിരുന്നുവെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന നിമിഷമാണ് ഇപ്പോൾ. ടീം നിലവിൽ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

മിക്കായേൽ സ്റ്റഹ്ര പോയത്തിന് ശേഷം സഹ പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമന്റെയും തോമാസ് ടോർസിന്റെയും കീഴിൽ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്നത്.

ഇരുവരുടെയും കീഴിൽ ബ്ലാസ്റ്റേഴ്‌സ് അവസാനമായി കളിച്ച നാലിൽ മൂന്ന് മത്സരത്തിലും ജയിക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. മറുഭാഗത്ത് മിഖായേൽ സ്റ്റഹ്രക്ക് 12 മത്സരങ്ങൾ കളിച്ചിട്ടും 3 മത്സരങ്ങളെ വിജയിക്കാൻ സാധിച്ചിട്ടുള്ളു.

ഇതിൽ നിന്ന് തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിഖായേൽ സ്റ്റഹ്രയെ പുറത്താക്കിയത് എത്രത്തോളം നന്നായിയെന്ന് മനസ്സിലാക്കാം. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഗംഭീര പ്രകടനം കാഴ്ച്ചചെക്കുന്നത് കൊണ്ട് പുരുഷോത്തമനും തോമസിനും ഒട്ടേറെ ആരാധകരാണ് അഭിനന്ദനങ്ങൾ അറിയിച്ചു രംഗത്ത് വരുന്നത്.

ഇനി വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനെ നയിക്കാൻ പുതിയ പരിശീലകൻ വരുമോ എന്ന് നോക്കി കാണേണ്ടത് തന്നെയാണ്. ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഇനി പുതിയ പരിശീലകനെ സ്വന്തമാക്കുന്നില്ലായെന്നും അഭ്യൂഹങ്ങളുണ്ട്.