Indian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; കോഴിക്കോട് മത്സരങ്ങൾ കളിക്കാൻ കഴിയില്ല, കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. നിലവിൽ കൊച്ചി സ്റ്റേഡിയത്തിൽ പണി നടക്കുന്നത് കൊണ്ട് തന്നെ മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കുമെന്നായിരുന്നു അപ്ഡേറ്റുകൾ വന്നത്. 

എന്നാൽ നിലവിൽ അവസ്ഥ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ വെച്ച് തന്നെ നടക്കുമെന്നാണ്. കാരണം കോഴിക്കോട് സ്റ്റേഡിയത്തിന്റെ കൈമാറ്റവും നവീകരണ പ്രവർത്തനകളും കഴിഞ്ഞിട്ടില്ല.

അതെ സമയം GCDA കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണം ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നും ഫെബ്രുവരി 20നുള്ളിൽ സ്റ്റേഡിയം കൈമാറാൻ കഴിയുമെന്നും അറിയിച്ചിരിക്കുകയാണ്. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിന് നൽക്കുന്ന 6 ലക്ഷത്തിന്റെ വാടക മതിയെന്നും GCDA അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള മത്സരങ്ങൾ നടന്നത് ഒരു മത്സരത്തിന് 1.5 ലക്ഷ വാടക എന്ന രീതിയിലായിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിലേക്ക് വന്നപ്പോൾ ഒരു മത്സരത്തിന് ആറ് ലക്ഷമാണ് വാടകയായി ചോദിക്കുന്നത്.

അതോടൊപ്പം സ്റ്റേഡിയത്തിലെ പിച്ച്  പഴയത്ത് പോലെ പൂർണസ്ഥിതിയിലേക്ക് എത്താൻ സാധിച്ചിട്ടില്ലയെന്നും അഭ്യൂഹങ്ങളുണ്ട്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ ഔദ്യോഗിക തീരുമാനം എടുക്കുന്നതാണ്. ഫെബ്രുവരി 22ന് മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഹോം മത്സരം.