Brazil Football TeamFootballSports

‘ഡോൺ കാർലോ’ കളി തുടങ്ങി; ഡോറിവാൾ അവഗണിച്ച താരത്തെ ദേശീയ ടീമിലേക്ക് തിരിച്ച് വിളിക്കുന്നു

കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീലിന്റെ പരിശീലകനായി ആഞ്ചലോട്ടി എത്തുന്നതോടെ വലിയ മാറ്റങ്ങൾ ആരാധകർ ബ്രസീലിയൻ ടീമിൽ പ്രതീക്ഷിക്കുന്നുണ്ട്. പ്രതീക്ഷകൾക്കുള്ള വകകൾ ആഞ്ചലോട്ടി നൽകുന്നുമുണ്ട്. ബ്രസീലിയൻ ഇതിഹാസം കക്കയെ ടീമിന്റെ സഹപരിശീലകനായി നിയമിക്കാനുള്ള നീക്കം ആഞ്ചലോട്ടി നടത്തുന്നുണ്ട്. ഇതിനിടയിൽ മറ്റൊരു സുപ്രധാന നീക്കം കൂടി ആഞ്ചലോട്ടി നടത്താൻ ഒരുങ്ങുകയാണ് എന്നാണ് റിപോർട്ടുകൾ.

കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന കസമിറോയോ തിരിച്ചെത്തിക്കാൻ അഞ്ചലോട്ടി ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2023 ൽ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരം അവസാനമായി ബ്രസീലിയൻ കുപ്പായത്തിൽ കളിച്ചത്.

പിന്നീട് ബ്രസീലിൽ പരിശീലകൻ ഡോറിവാൾ ജൂനിയർ താരത്തെ പൂർണമായും അവഗണിക്കുകകയായിരുന്നു. ഡോറിവാൾ അവഗണിച്ച കസമിറോയെ ആഞ്ചലോട്ടിയുടെ കീഴിൽ വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ്.

റയലിൽ ആഞ്ചലോട്ടിയുടെ കീഴിൽ കളിച്ച താരമാണ് കസമിറോ. ഇരുവരും മികച്ച ബന്ധം സൂക്ഷിക്കുന്നവരാണ്. അഞ്ചലോട്ടിയെ പരിശീലകനായി ബ്രസീൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ കസമിറോ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.