ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിനായുള്ള കാത്തിരിപ്പിലാണ് ലോകമെബാടുമുള്ള ക്രിക്കറ്റ് ആരാധകർ. ഈ സീസണിൽ ഏറ്റവുമധികം കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്.
ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ്ന്റെയും ധോണിയുടെയും കീഴിൽ മികച്ച സ്‌ക്വാഡ് തന്നെയാണ് CSKയ്ക്കുള്ളത്. നമ്മുക്ക് ഇനി CSK യുടെ ഏറ്റവും മികച്ച ഇലവൻ എങ്ങനെയാണെന്ന് പരിശോധിക്കാം.
വിദേശ താരങ്ങളായ ന്യൂ സീലാൻഡ് ബാറ്റ്സ്മാൻ കോൺവേ, ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കുറാൻ, അഫ്ഗാൻ സ്പിന്നർ നൂറ് അഹ്‌മദ്, ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മതീശ പതിരണ എന്നിവരാണ് വിദേശ താരങ്ങളായി ഇലവനിൽ ഇടം നേടുക്കുക.
അതോടൊപ്പം പുതിയതായി ടീമിലെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹുഡ, എന്നിവർക്കൊപ്പം പരിചയസമ്പന്നനരായ രവിചന്ദ്രൻ അശ്വിൻ, ജഡേജ, ധോണി തുടങ്ങിയ താരങ്ങൾ കൂടി വരുമ്പോൾ ടീം കൂടുതൽ കരുത്തരാണ്.
CSK യുടെ സാധ്യത ഇലവൻ ഇതാ...
റുതുരാജ് ഗെയ്‌ക്‌വാദ് (സി), ഡെവൺ കോൺവേ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (WK), സാം കുറാൻ, രവിചന്ദ്രൻ അശ്വിൻ, മതീശ പതിരണ, നൂർ അഹമ്മദ്