FootballIndian Super League

മുംബൈ സിറ്റിയുമായുള്ള ബന്ധം ഒഴിവാക്കാൻ സിറ്റി ഗ്രൂപ്പ്‌; ഇന്ത്യൻ ഫുട്ബോളിന് വമ്പൻ തിരിച്ചടി 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിതത്തെ തുടർന്ന് ലോക പ്രശസ്ത ഫുട്ബോൾ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പ്‌ മുംബൈ സിറ്റി എഫ്സിയുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്‌റ്റർ സിറ്റി ഉൾപ്പെടെ 13ഓളം ക്ലബ്ബുകളുടെ ഓണർഷിപ്പുള്ള ഗ്രൂപ്പാണ് സിറ്റി ഗ്രൂപ്പ്‌.

2019ലാണ് മുംബൈ സിറ്റി എഫ്സിയുടെ 65% സ്റ്റേക്കും സിറ്റി ഗ്രൂപ്പ്‌ വാങ്ങിയത്. ഇതിന് ശേഷം മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ടീമും രണ്ട് ISL കിരീടം ഉൾപ്പെടെ നാല് കിരീടങ്ങൾ സ്വന്തമാക്കാനും ടീമിന് സാധിച്ചിരുന്നു.

സിറ്റി ഗ്രൂപ്പ്‌ മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും മാറുകയാണേൽ,ടീമിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും ബോളിവുഡ് താരം രൺബീർ കപൂറിനും വ്യവസായി ബിമൽ പരേഖിനും തിരികെ ലഭിക്കും. എന്നിരുന്നാൽ പോലും ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചെടുത്തോളം ഇത് വമ്പൻ തിരിച്ചടി തന്നെയാണ്.

ചില അഭ്യൂഹങ്ങൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗ് ജനുവരി മൂന്നാം വാരം തുടങ്ങിയേക്കുമെന്നാണ്. സീസണിന്റെ നടത്തിപ്പിനായി AIFF രണ്ട് തരത്തിലുള്ള ആശയം ഉന്നയിച്ചിട്ടുണ്ട്.