നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്.
ഇന്നത്തെ മത്സരത്തിന് മഴ ഭീഷണി ഉയർത്തുമോ? മഴ ഭീഷണി ഉയർത്തിയാൽ ആര് ഫൈനലിലെത്തും? ഐപിഎൽ നിയമം പരിശോധിക്കാം…
നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പേ ആർസിബിയ്ക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകർ.
ആദ്യ ക്വാളിഫയറിൽ നാളെ പഞ്ചാബ് കിങ്സിനെയാണ് ആർസിബി നേരിടേണ്ടത്. എന്നാൽ നിർണായകമായ പ്ലേ ഓഫ് മത്സരങ്ങളിൽ ആർസിബിയ്ക്ക് തലവേദനയാവുകയാണ് സൂപ്പർ താരത്തിന്റെ പ്രകടനം.
പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചതിന് ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമാണ്. ഇവിടെ ആർസിബി, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനോട് മാറ്റം വരുത്തുന്ന കാര്യത്തിൽ അഭ്യർഥന നടത്തിയെന്നും പന്ത് ഇതിന് സമ്മതം മൂളിയെന്നുമാണ് റിപ്പോർട്ട്.
ഇത്തവണ ഐപിഎൽ സീസണിലും നിരവധി താരങ്ങൾക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഒറ്റയ്ക്കിരുന്ന് കരഞ്ഞ സൂപ്പർ താരത്തിന്റെ വെളിപ്പെടുത്തലും ചർച്ചയാവുകയാണ്.
പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.
വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി, ദീപക് ഹൂഡ എന്നിവർക്ക് ഇത്തവണ തിളങ്ങാനായില്ല. പകരക്കാരായെത്തിയ ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് ഈ പോരായ്മ പരിഹരിച്ചത്. എന്നാൽ അടുത്ത സീസണിലേക്ക് ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ സിഎസ്കെ ഒരു നീക്കം നടത്തിയിട്ടുണ്ട്.
ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല.
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു.









