ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം എന്നറിയപ്പെട്ടിരുന്ന താരമായിരുന്നു പൃഥ്‌വി ഷാ. എന്നാൽ താളം തെറ്റിയ ജീവിത ശൈലി താരത്തിന്റെ കരിയറിനെ ബാധിച്ചു. ഇന്ത്യൻ ടീമിൽ നിന്നും ഏറെ അകലയായ പൃഥ്‌വി ഷാ, ഐപിഎല്ലിലും ഇപ്പോൾ ഭാഗമല്ല. കഴിഞ്ഞ താരലേലത്തിൽ താരം അൺസോൾഡ് ആവുകയായിരുന്നു. എന്നാലിപ്പോൾ ക്രിക്കറ്റിലേക്ക് ശക്തമായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് താരം.
ALSO READ: അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം
ന്യൂസ് 24 നൽകിയ അഭിമുഖത്തിലാണ് താൻ ശക്തമായി തിരിച്ച് വരുമെന്നും കരിയറിൽ എന്തൊക്കെയാണ് സംഭവിച്ചതെന്നും ഷാ വ്യക്തമാക്കിയത്. ഇതിനിടയിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടപ്പം തിരിച്ച് ആഗ്രഹമുണ്ടെന്നും ഷാ വെളിപ്പെടുത്തി.
ALSO READ: ദുരന്തബൗളിംഗ്; ബുമ്രയ്ക്ക് കൂട്ടായി ഷമിയെത്തുമോ?
ഐപിഎല്ലില്‍ കരിയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മാത്രമേ 25കാരനായ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. ഏഴു വര്‍ഷം അദ്ദേഹം ഡൽഹിയുടെ ഭാഗമായിരുന്നു. ഡെൽഹിക്കായി 79 മല്‍സരങ്ങളില്‍ കളിച്ച പൃഥ്വി 147 സ്‌ട്രൈക്ക് റേറ്റില്‍ 1283 റണ്‍സും സ്‌കോര്‍ ചെയ്തു.
ഫോമിലും ഫിറ്റ്‌നസിലുമുണ്ടായ ഇടിവും കളിക്കളത്തിനു പുറത്തുണ്ടായ ചില വിവാദങ്ങളുമാണ് പൃഥ്വി ഷായുടെ കരിയര്‍ അവതാളത്തിലാക്കിയത്.
ALSO READ: രോഹിതുണ്ടെങ്കിൽ ഇത് നടക്കില്ലായിരുന്നു; ഗില്ലിന്റെ ആ ഒരൊറ്റ മണ്ടത്തരം ഇന്ത്യയ്ക്ക് തിരിച്ചടിയായി
തന്റെ മോശം ആഹാരശൈലി കൊണ്ടാണ് ഇതു സംഭവിച്ചതെന്നാണ് പ്രസ്തുത അഭിമുഖത്തിൽ ഷാ പറഞ്ഞത്.
SOURCES: Not CSK or RCB! Prithvi Shaw Eyes His IPL Comeback With This Franchise