ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതോടെ രണ്ടാം ടെസ്റ്റ് ടീം ഇന്ത്യയ്ക്ക് നിർണായകമാണ്. രണ്ടാം ടെസ്റ്റിൽ വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് നായകൻ ശുഭ്മാൻ ഗില്ലിന്റെ പദ്ധതി. അല്ലായെങ്കിൽ തന്റെ നായക സ്ഥാനം വരെ ചോദ്യം ചെയ്യപ്പെടും എന്ന കാര്യം ഗില്ലിനും അറിയാം. നിർണായകമായ രണ്ടാം ടെസ്റ്റിന് ഇറങ്ങും മുമ്പേ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ പരിശീലകൻ രവി ശാസ്ത്രി.
ALSO READ: തോൽക്കാൻ കാരണം ആ രണ്ട് ഘടകങ്ങൾ; മത്സരശേഷം ഗിൽ
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ തീര്‍ച്ചയായും അടുത്ത ടെസ്റ്റിലും ഇന്ത്യ കളിപ്പിക്കണമെന്നും മറിച്ച് വിശ്രമം നല്‍കാനാണ് പ്ലാനെങ്കില്‍ പരമ്പരയില്‍ ഇന്ത്യ 0-2നു പിന്നിലായേക്കുമെന്നുമാണ് ശാസ്ത്രിയുടെ നിർദേശം.
ALSO READ: ഇംഗ്ലണ്ട് സ്‌ക്വാഡിൽ മാറ്റം…?; സ്റ്റാർ പേസർ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തും
ബുംറ പരമ്പരയിലെ 3 ടെസ്റ്റുകൾ മാത്രമേ കളിക്കുകയുള്ളു എന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒരു മത്സരം കളിച്ച ബുംറ അടുത്ത ഏതൊക്കെ മത്സരങ്ങളിൽ കളിക്കും കളിക്കില്ല, എന്ന കാര്യം വ്യകത്മല്ല. ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രിയുടെ ഈ നിർദേശം.
ALSO READ: പ്രകടനം ദയനീയം; ഇങ്ങനെയെങ്കിൽ കരുൺ പുറത്ത്, പകരം മറ്റൊരു താരം
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മണ്ടത്തരം കാണിക്കരുതെന്നും ഗിൽ പറഞ്ഞു. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ALSO READ: ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം
ആദ്യ മത്സരത്തിൽ കളിച്ച ബുംറ അടുത്ത മത്സരത്തിൽ ബ്രേക്കെടുത്തതിനു ശേഷം ബുംറ മൂന്നാമത്തേതിനു ലോര്‍ഡ്‌സിലേക്കുസ പോവും. വീണ്ടുമൊരു ബ്രേക്ക്, അതിനു ശേഷം അവസാന ടെസ്റ്റില്‍ കളിക്കും. ഇങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ പ്ലാനെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.