ഗൗതം ഗംഭീർ എന്ന പരിശീലകന്റെ കീഴിൽ ഇന്ത്യൻ ടീം ഉയർച്ചയും താഴ്ചകളും നേരിട്ടിട്ടുണ്ട്. പരിശീലകനായ ആദ്യ പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര നഷ്ടമായതും ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് നേരിട്ടതും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമായതും ഗംഭീർ യുഗത്തിലെ കറുത്ത അധ്യായമാണെങ്കിലും ചാമ്പ്യൻസ് ട്രോഫി നേടിക്കൊണ്ട് ഗംഭീർ എല്ലാ കറുത്ത അധ്യായങ്ങളെയും നേരിട്ടു.
ALSO READ: അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു
വൈറ്റ് ബോൾക്രിക്കറ്റിൽ ഗംഭീറിന് കീഴിൽ ഇന്ത്യ കുതിപ്പ് നടത്തുന്നുണ്ടെങ്കിലും റെഡ് ബോളിൽ കാര്യങ്ങൾ അങ്ങനെയല്ല. ന്യൂസിലാൻഡ് പരമ്പര, ബോർഡർ- ഗാവസ്‌കർ ട്രോഫി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇതൊക്കെയും നഷ്ടമായത് ടെസ്റ്റ് ക്രിക്കറ്റിൽ ഗംഭീറിന് തിരിച്ചടിയാണ്. ഗംഭീറിനെ വൈറ്റ് ബോളിൽ മാത്രം ചുമതയേൽപ്പിച്ച് പകരം റെഡ് ബോളിൽ പുതിയ പരിശീലകനെ കൊണ്ട് വരാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ALSO READ: സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്
നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പരമ്പരയിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമല്ല എങ്കിൽ റെഡ് ബോളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് ഒരു കടുത്ത എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി തന്നെയാണ് ഈ എതിരാളി. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കു സൗരവ് ഗാംഗുലി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ കോച്ചാവാന്‍ തയ്യാറാണെന്നു ദാദ പരസ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്.വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കവെയാണ് മുഖ്യ കോച്ചാവാന്‍ തനിക്കുു ആഗ്രഹമുണ്ടെന്നു ദാദ തുറന്നു പറഞ്ഞിരിക്കുന്നത്.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
റെഡ് ബോളിലേക്ക് മാത്രം മറ്റൊരു പരിശീലകനെ ആലോചിക്കുന്ന ബിസിസിഐയ്ക്ക് മുന്നിൽ മികച്ച ഓപ്‌ഷനാണ് സൗരവ് ഗാംഗുലി. ഇംഗ്ലീഷ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടായാൽ കാര്യങ്ങൾ ഗാംഗുലിക്കും അനുകൂലമാകും.